For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുലപ്പാല്‍ ബാങ്ക് കൊല്‍ക്കത്തയിലും

By Ajith Babu
|

Second breast milk bank opened in Kolkata
രാജ്യത്തെ രണ്ടാമത്തെ മുലപ്പാല്‍ ബാങ്ക് കൊല്‍ക്കത്തയിലെ എസ്എസ്‌കെഎം ആശുപത്രിയില്‍ ആരംഭിയ്ക്കുന്നു. മുലയൂട്ടലിന് കഴിയാത്ത അമ്മമാരുടെ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബാങ്ക് ആരംഭിയ്ക്കുന്നത്.

മഹാരാഷ്ട്രയിലാണ് ആദ്യമായി ഇത്തരത്തില്‍ ഒരു ബാങ്ക് സ്ഥാപിച്ചത്. ഇന്ത്യക്കാര്‍ക്ക് അപരിചിതമാണെങ്കിലും ബ്രിട്ടന്‍, അമേരിക്ക, സ്വീഡന്‍ എന്നീ രാജ്യങ്ങളിലെ ഈ സംവിധാനം സര്‍വസാധാരണമാണ്.

മുലപ്പാല്‍ നല്‍കാന്‍ തയ്യാറുള്ളവരില്‍നിന്ന് ശേഖരിച്ച് സൂക്ഷിച്ചുവെച്ച് ആവശ്യക്കാര്‍ക്ക് നല്‍കുകയാണ് ബാങ്കിന്റെ പ്രവര്‍ത്തനരീതി. ഇതിന് രക്തദാനംപോലെ മുലപ്പാല്‍ദാന സൗകര്യം ഒരുക്കും.

ദാതാക്കളെ പരിശോധിച്ച് രോഗമില്ലെന്ന് ഉറപ്പാക്കിയാണ് മുലപ്പാല്‍ ശേഖരിക്കുക. അണുബാധ വരാതെയും പോഷകങ്ങള്‍ നഷ്ടപ്പെടുത്താതെയും ഇത് സൂക്ഷിക്കും. ആറ് മാസംവരെ ഇത്തരം ബാങ്കില്‍ മുലപ്പാല്‍ സൂക്ഷിക്കാന്‍ സാധിയ്ക്കും.

Story first published: Tuesday, August 3, 2010, 11:48 [IST]
X
Desktop Bottom Promotion