Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ലക്ഷ്യം കാണുമോ ഈ കൂട്ടായ്മ?

'അലയന്സ് ഫോര് 33 പെര്സന്റ്' എന്ന പേരിലാണ് വിവിധ പാര്ട്ടികളിലെ വനിതാ നേതാക്കളടക്കം പങ്കെടുത്ത മാര്ച്ച് നടത്തിയത്. കക്ഷിഭേദമെന്യേ വനിതാ നേതാക്കളുള്പ്പെടെയുള്ള ജനപ്രതിനിധികള് സംവരണത്തിനായി ഒരേ മനസ്സോടെ അണിനിരന്ന ധര്ണയില് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്നിന്നുള്ള നൂറുകണക്കിനു വനിതകള് പങ്കെടുത്തു.
സിപിഎം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട്, കോണ്ഗ്രസ് എംപി: ജയന്തി നടരാജന്, പ്രശസ്ത കവിയും ഗാനരചയിതാവുമായ ജാവേദ് അക്തര്, നടി ഷര്മിള ടഗോര്, ശബാന ആസ്മി, സിപിഐ നേതാവ് ഡി. രാജ, സിപിഎം രാജ്യസഭ എംപി: ടി.എന്. സീമ എന്നിവര് ധര്ണയ്ക്കു നേതൃത്വം നല്കി.
പാര്ലമെന്റിലും നിയമസഭകളിലും വനിതകള്ക്ക് 33 ശതമാനം സംവരണം ഏര്പ്പെടുത്താനുള്ള ബില്ല് യുപിഎ സര്ക്കാര് പാര്ലമെന്റില് അവതരിപ്പിച്ചെങ്കിലും ഇതുവരെ സമവായം രൂപപ്പെട്ടിട്ടില്ല.
രാജ്യസഭയില് അവതരിപ്പിച്ച് പാസാക്കിയ ബില്ല് ഇനി ലോക്സഭയില് കൂടി പാസാക്കേണ്ടതുണ്ട്. രാഷ്ട്രീയഭിന്നതകള് മാറ്റിവച്ച് വനിതാ ബില്ല് നടപ്പു സമ്മേളനകാലത്തു പാസാക്കണമെന്ന് ഷര്മിള ടാഗോര്, ഷബാന ആസ്മി, ജാവേദ് അക്തര് എംപി തുടങ്ങിയവര് ആവശ്യപ്പെട്ടു.
വനിതാ സംവരണ ബില്ല് പാസാക്കുന്നതില് കോണ്ഗ്രസ് പാര്ട്ടി പ്രതിജ്ഞാബദ്ധമാണെന്ന് വക്താവ് ജയന്തി നടരാജന് എംപി പറഞ്ഞു. രാഷ്ട്രീയ നിശ്ചയദാര്ഢ്യം ഉണ്ടെങ്കില് വനിതാ ബില്ല് വേഗം പാസാക്കാമെന്ന് സിപിഎം നേതാവ് വൃന്ദ കാരാട്ട് എംപി പറഞ്ഞു.



Click it and Unblock the Notifications
