Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
കാമുകന്മാര്: സ്ത്രീകള്‍ കള്ളം പറയും

മുന്പ്രണയത്തെക്കുറിച്ചുള്ള കാര്യം പറയുമ്പോള്‍ മൂന്നുപേരില്‍ ഒരാള്‍ എന്ന നിലയില്‍ സ്ത്രീകള്‍ കള്ളം പറയുന്നുവെന്നാണ് ഒരു സര്‍വ്വേയില്‍ കണ്ടെത്തിയത്. കാമുകന്മാരുടെ എണ്ണം പറയുമ്പോഴാണ് പ്രത്യേകിച്ചും ഈ കള്ളം പറച്ചില്, പലരും യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവച്ച് കള്ളക്കണക്കുകളാണത്രേ പറയാറുള്ളത്.
പലരും ഇക്കാര്യത്തില്‍ കള്ളം പറയുന്നത് നാണക്കേട് ഓര്ത്തിട്ടാണത്രേ. 19ശതമാനം പേര് പറയാത്തത് ഇക്കാര്യങ്ങളൊക്കെ എന്തിന് പരസ്യമാക്കണം എന്ന് തോന്നുതന്നത് കൊണ്ടാണ്. ഇപ്പോള്‍ ഒപ്പമുള്ള പങ്കാളി എത്രപേരോട് ശാരീരിക ബന്ധം പുലര്‍ത്തിയിരുന്നു എന്നത് അനുസരിച്ചിരിക്കുമത്രേ സ്ത്രീകള്‍ ഇക്കാര്യങ്ങള്‍ തുറന്നുപറയുന്നതും.
പങ്കാളിയ്ക്ക് ഇത്തരം ബന്ധങ്ങള്‍ കൂടുതലുണ്ടായിരുന്നുവെങ്കില്‍ സ്വന്തം കാര്യം തുറന്നുപറയാന്‍ ഏറെ സ്ത്രീകളും മടിക്കുന്നില്ല. അതേസമയം പങ്കാളിയ്ക്ക് ഇത്തരം ബന്ധങ്ങള്‍ കുറവായിരുന്നുവെങ്കില്‍ വിശ്വാസ്യത നഷ്ടപ്പെടാതിരിക്കാനായി സ്ത്രീകള്‍ കളവുപറയുമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
പ്രണയം, ലൈംഗികത തുടങ്ങിയ വിഷയങ്ങളിലുള്ള ചോദ്യങ്ങള്‍ സത്യസന്ധമായ ഉത്തരം നല്കുന്ന കാര്യം ലിംഗവ്യത്യാസത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കുന്നുവെന്നാണ് ഗവേഷകര്‍ പറയുന്നത്. 43ശതമാനം പുരുഷന്മാരും തങ്ങളുടെ പുതിയ പങ്കാളിയോട് പഴയകാര്യങ്ങളില് കള്ളം പറയുന്നവരാണ്.
പല പുരുഷന്മാരും പഴയ ബന്ധം തങ്ങള്‍ക്ക് ചേരാത്തതായിരുന്നുവെന്നും കുടുംബത്തിന് സമ്മതമില്ലായിരുന്നുവെന്നുമൊക്കെയാണ് കള്ളം പറയുന്നത്. എന്നാല്‍ ഇതേ കള്ളം പറയുന്ന സ്ത്രീകള്‍ വെറും 21ശതമാനം മാത്രമാണ്.
സര്‍വ്വേയില്‍ കണ്ടെത്തിയത് പ്രകാരം ഒരു സ്ത്രീയ്ക്കുണ്ടാവുന്ന ശരാശരി പങ്കാളികളുടെ എണ്ണം 7ആണ് അതേസമയം പുരുഷന്മാര്ക്ക് 13പങ്കാളികള്‍ വരെ ഉണ്ടാകുന്നുണ്ട്.



Click it and Unblock the Notifications
