Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
സ്ത്രീ പുരുഷ സമത്വം ലക്ഷ്യമിട്ട് യുഎന്‍

ഇതിനായി ആഗോളതലത്തില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി പുതിയ സംഘടന രൂപീകരിക്കാന്‍ ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബല്‍ തീരുമാനിച്ചു.
നിലവിലുള്ള നാലു സംഘടനകളെ ലയിപ്പിച്ചാണ് യു.എന്‍ എന്റിറ്റി ഫോര്‍ ഈക്വാലിറ്റി ആന്‍ഡ് ദ എംപവര്‍മെന്റ് ഓഫ് വിമന്‍ അഥവാ യു.എന്‍ വിമന്‍ എന്ന പുതിയ സംഘടന രൂപവത്ക്കരിച്ചത്.
അടുത്ത ജനവരിയില്‍ പ്രവര്‍ത്തനം തുടങ്ങുന്ന യു.എന്‍ വിമന്‍ ഒരു അണ്ടര്‍ സെക്രട്ടറി ജനറലിന്റെ മേല്‍നോട്ടത്തിലായിരിക്കും പ്രവര്‍ത്തിക്കുക. പുതിയ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 50 കോടി ഡോളര്‍ അംഗരാജ്യങ്ങള്‍ ചേര്‍ന്ന് സ്വരൂപിക്കും.
ഡിവിഷന് ഫോര്‍ ദ അഡ്വാന്‍സ്മെന്റ് ഓഫ് വിമന്‍, ഇന്‍സ്റ്റിറ്റിയൂട്ട് ഓണ്‍ റിസേര്‍ച്ച് ആന്‍ഡ് ട്രെയിനിങ് ഫോര്‍ ദ അഡ്വാന്‍സ്മെന്റ് ഓഫ് വിമന്‍, ഓഫീസ് ഓഫ് ദ സ്പെഷ്യല്‍ അഡൈ്വസര്‍ ഓണ്‍ ജെന്‍ഡര്‍ ഇഷ്യൂസ്, യു.എന്‍ ഡവലപ്മെന്റ് ഫണ്ട് ഫോര്‍ വിമന്‍ എന്നിവയാണ് പുതിയ സംഘടനയ്ക്കായി ലയിപ്പിച്ചത്.
സ്ത്രീ പുരുഷ സമത്വം ഉറപ്പാക്കുന്നതിനായി ഐക്യരാഷ്ട്ര സഭ സംഘടന രൂപീകരിക്കുന്നതോടെ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരെ നടക്കുന്ന അതിക്രമങ്ങള്‍ ഒരു പരിധിവരെ നിയന്ത്രിക്കാനാകുമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പറഞ്ഞു.



Click it and Unblock the Notifications
