Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഭാര്യ പറയുന്ന വീട് വാങ്ങണം: കോടതി

പിണങ്ങിക്കഴിയുന്ന ഭാര്യയുടെ പേരില് ഒരുമാസത്തിനുള്ളില് പതിനെട്ടു ലക്ഷത്തിന്റെ വീടുവാങ്ങിയില്ലെങ്കില് ജയിലില് പോകേണ്ടിവരുമെന്നാണ് ദില്ലി ഹൈകോടതിയുടെ മുന്നറിയിപ്പ്. വീട് കണ്ടെത്താന് കോടതി ഭാര്യയോട് നിര്ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.
വിചാരണക്കോടതിയുടെ മധ്യസ്ഥശ്രമത്തിനിടെ രേഖാമൂലം നല്കിയ ഉറപ്പു പാലിക്കാന് കഴിയാതിരുന്ന ഭര്ത്താവിനെയാണു കോടതി വിരട്ടിയത്.
സ്വന്തം അമ്മയും അച്ഛനുമുള്ള വീട്ടില്നിന്നു മാറി രണ്ടുമാസത്തിനുള്ളില് മറ്റൊരു വീടു വാങ്ങി ഭാര്യക്കൊപ്പം താമസിക്കാമെന്ന് ഇയാള് വിചാരണക്കോടതിക്ക് ഉറപ്പു നല്കിയിരുന്നു.
ഈ ഉറപ്പു പാലിക്കാതിരുന്നതോടെ വിചാരണക്കോടതി ഇയാളെ അറസ്റ്റ് ചെയ്യാന് ഉത്തരവിട്ടു. തുടര്ന്നു മുന്കൂര് ജാമ്യത്തിനായി ദില്ലി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
പതിനെട്ടു ലക്ഷം രൂപ വിലവരുന്ന വീട് ഒരാഴ്ചയ്ക്കുള്ളില് കണ്ടെത്താന് ജഡ്ജി എസ്.എന്. ദിന്ഗ്ര പരാതിക്കാരിയോട് ആവശ്യപ്പെട്ടു.
ഇവര് കണ്ടെത്തുന്ന വീടു വാങ്ങി ഒരു മാസത്തിനുള്ളില് ഒരുമിച്ചു താമസിക്കാന് തയാറാകാത്തപക്ഷം ഭര്ത്താവിനെ അറസ്റ്റ് ചെയ്യാന് അധികൃതര്ക്ക് കോടതി അനുമതി നല്കി.



Click it and Unblock the Notifications
