Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ബലാല്സംഗം തടയാന് പല്ലുള്ള കോണ്ടം

സോണറ്റ് എലേഴ്സ് എന്ന ഡോക്ടറാണ് സ്ത്രീകള്ക്കായി ഒരു സുരക്ഷാ കോണ്ടം രൂപകല്പ്പന ചെയ്തിരിക്കുന്നത്. ഏറ്റവും കൂടുതല് സ്ത്രീകള് ബലാത്സംഗത്തിന് ഇരയാവുന്ന ദക്ഷിണാഫ്രിക്കയില് നിന്നുതന്നെ ഇത്തരമൊരു കോണ്ടം വിപണിയിലെത്തുന്നത്. ഇതിന് ഒരു കാരണമുണ്ട്, 40 വര്ഷം മുമ്പ് സോണറ്റ് ഒരു മെഡിക്കല് ഗവേഷകനായിരുന്ന കാലത്ത് ഒരു ബലാത്സംഗ ഇരയുമായി അടുത്തിടപഴകേണ്ടിവന്നു.
ക്രൂരമായ ബലാത്സംഗത്തിന് ഇരയായ അവര് തന്റെ ജനനേന്ദ്രിയത്തില് പല്ലുകള് ഉണ്ടായിരുന്നെങ്കില് ബലാത്സംഗത്തെ ചെറുക്കുമായിരുന്നു എന്ന് സോണറ്റിനോട് പറഞ്ഞു. ഈ വാക്കുകളാണ് യഥാര്ത്ഥത്തില് സോണറ്റിന് പ്രചോദനമായത്.
ആ സ്ത്രീയുടെ വേദനകള് നെഞ്ചിലിരുന്ന് പുകഞ്ഞപ്പോള് അവര് സ്വപ്നം കണ്ട പല്ലുകളെക്കുറിച്ചോ സോണറ്റ് ചിന്തിച്ചു. ഒടുവില് പല്ലുകളുള്ള ഒരു കോണ്ടം രൂപകല്പന ചെയ്യുകയും ചെയ്തു.
റേപ് ആക്സ് അഥവാ പല്ലുകളുള്ള കോണ്ടം എന്നാണ് സൊണറ്റിന്റെ കണ്ടുപിടുത്തത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ഈ കോണ്ടത്തില് പല്ലുകള് പോലെയുള്ള ഹുക്കുകള് ഘടിപ്പിച്ചിരിക്കുന്നതാണ് ഈ പേര് ലഭിക്കാന് കാരണം.
ബലാത്സംഗത്തിനു ശ്രമിക്കുന്ന പുരുഷന്റെ ലൈംഗികാവയവം കോണ്ടത്തിനുള്ളിലെ പല്ലുകളില് കുടുങ്ങും. ഈ അവസ്ഥയില് നിന്ന് പുരുഷന് സ്വയം മോചിതനാവാന് ശ്രമിച്ചാല് കുരുക്ക് മുറുകുകയേ ഉള്ളൂ. ബലാത്സംഗം ചെയ്യാന് ശ്രമിച്ചയാളിന് ഇതില് നിന്നും മോചനം വേണമെങ്കില് ഒരു ഡോക്ടറുടെ സേവനം വേണ്ടിവരും.
സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം തന്നെ പുരുഷനും ഈ കോണ്ടം സുരക്ഷ നല്കുന്നുണ്ട്. ഇതിനുള്ളില് കുരുങ്ങിയാലും പുരുഷ ലൈംഗികാവയവത്തിന് ക്ഷതമേല്ക്കുകയോ രക്തം പൊടിയുകയോ ഇല്ല.
ഒരു കോണ്ടത്തിന് രണ്ട് ഡോളറാണ് പ്രതീക്ഷിക്കുന്ന വില. എന്തായാലും ഫുട്ബോള് ലോകകപ്പ് നടക്കുന്ന സമയമായതിനാല് 30,000 കോണ്ടം സൌജന്യമായി വിതരണം ചെയ്യുന്ന തിരക്കിലാണ് ഡോക്ടര് സോണറ്റ്.
ഹ്യൂമന് റെറ്റ്സ് വാച്ച് എന്ന മനുഷ്യാവകാശ സംഘടനയുടെ റിപ്പോര്ട്ട് പ്രകാരം ലോകത്ത് ഏറ്റവും കൂടുതല് ബലാത്സംഗം നടക്കുന്നത് ദക്ഷിണാഫ്രിക്കയിലാണ്. ഉടന് തന്നെ സ്ത്രീകളുടെ രക്ഷയ്ക്കായുള്ള ഈ കോണ്ടം വിപണിയിലെത്തുമെന്നാണ് റിപ്പോര്ട്ടുകള്.



Click it and Unblock the Notifications
