Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
കിടപ്പറയിലും ഫുട്ബോള്; ഭാര്യമാര് നിരാശയില്

ഇതൊരു നിസ്സാരകാര്യമാണെന്ന് പുരുഷന്മാരായ ഫുട്ബോള് ആരാധകര്ക്ക് തോന്നുമെങ്കിലും പല ഭാര്യമാരും ഇക്കാര്യം അത്ര നിസ്സാരമായിട്ടല്ല കരുതുന്നത്. ഭര്ത്താവിന് കിടപ്പറയില് വരാന് പോലും സമയമില്ലെന്ന പരിഭവമാണ് പലര്ക്കും.
ലോകത്തിന്റെ പലഭാഗത്തുനിന്നുമുള്ള ഭാര്യമാരും കാമുകിമാരും ഈ പരാതി ഉന്നയിച്ചുകഴിഞ്ഞു. പലരും വീടുകളില് യുദ്ധം ആരംഭിച്ചുകഴിഞ്ഞുവെന്നാണ് സൂചന, ഒന്നുകില് ഞാന് അല്ലെങ്കില് കളി ഇതിലേതെങ്കിലും ഒന്നു തിരഞ്ഞെടുക്കുകയെന്ന് ഉഗ്രശാസനം പുറപ്പെടുവിച്ചുകഴിഞ്ഞവരും കുറവല്ല.
സെക്സില്ലാതായതോടെ പല ഭാര്യമാരും കരുതുന്നത് തങ്ങളുടെവിവാഹബന്ധം തന്നെ പാളുകയാണെന്നാണ്. ഫുട്ബോളില് താല്പര്യമില്ലാത്ത ഭാര്യമാരോട് ഇതുസംബന്ധിച്ച കാര്യങ്ങളൊന്നും പങ്കുവയ്ക്കാന് കഴിയാത്ത പുരുഷന്മാര് ഫുട്ബോള് പ്രേമികളായ പെണ്സുഹൃത്തുക്കളുമായി നിരന്തരം സംസാരിക്കുന്നതും കുടുംബവഴക്കുകള് കൂട്ടുകയാണത്രേ.
ഫുട്ബോള് അവര്ക്ക് പ്രിയപ്പെട്ടതായിരിക്കാം അതുപോലെ ഞങ്ങള്ക്ക് അവരും പ്രിയപ്പെട്ടതാണ്, എന്തിനെങ്കിലും വേണ്ടി മാറ്റിവയ്ക്കേണ്ടവരാണോ ഭാര്യമാര്- ചോദിക്കുന്നത് ഒരു ഹ്യൂമന് റിസോര്ഴ്സ് ഉദ്യഗോസ്ഥയാണ്.
മൂന്നു സെക്ഷനുകളായി നടക്കുന്ന കളിയില് പാതിരാത്രിയിലെ മാച്ചും കഴിഞ്ഞ് ഉറക്കച്ചടവുമായി കിടപ്പറയിലെത്തുന്ന ഭര്ത്താക്കന്മാര് തങ്ങളെ ശ്രദ്ധിക്കുന്നേയില്ലെന്നാണ് പ്രധാനപരാതി. എന്നാല് ചില ഭാര്യമാരെങ്കിലും ഭര്ത്താവിന്റെ ഫുട്ബോള് പ്രണയത്തെ കുറ്റപ്പെടുത്തുന്നില്ലെന്നതും ശ്രദ്ധേയമാണ്.
എന്നാല് ഇത്തരക്കാരും അര്ദ്ധരാത്രിയിലെ കളിയെ കുറ്റപ്പെടുത്തുന്നുണ്ട്, കാരണം ഇതും കഴിഞ്ഞ് ഉറങ്ങുന്ന ഭര്്ത്താക്കന്മാര്ക്ക് നേരത്തിന് ജോലിയ്ക്കുപോകാന് കഴിയുന്നില്ലെന്നതാണ് ഇവരുടെ പരാതി.
എന്നാല് മറ്റുചിലരുണ്ട്, അവര് ലോകകപ്പിനെ കുറ്റപ്പെടുത്താന് തയ്യാറാവുന്നേയില്ല, ഫുട്ബോളാണെങ്കിലും അല്ലെങ്കിലും നിരന്തരം യാത്രകളും ജോലിത്തിരക്കുകളുമായി ഭര്ത്താക്കന്മാര് എന്നേ തങ്ങളെ ശ്രദ്ധിക്കുന്നത് നിര്ത്തിയെന്നാണ് ഇവര് പറയുന്നത്.
ഫുട്ബോള് പ്രേമികളായ പുരുഷന്മാരെല്ലാം ചേര്ന്ന് പരാതിക്കാരായ ഭാര്യമാരോട് പറയുന്നതെന്തെന്നല്ലേ ഇതില്നിന്നും നിങ്ങള്ക്ക് രക്ഷപ്പെടാം കളി ആസ്വദിയ്ക്കാന് പഠിയ്ക്കൂ...... ഞങ്ങള്ക്കൊപ്പമിരുന്ന് കളികാണൂ എന്നുതന്നെ



Click it and Unblock the Notifications
