Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
പുകവലിക്കാര്‍ സെക്സിയല്ലെന്ന് പെണ്ണുങ്ങള്
പുകവലിക്കുന്ന പുരുഷന്മാര് മിക്കവരും കരുതുന്നത്, കയ്യിലൊരു പുകയുന്ന സിഗരറ്റുമായി അലസഭാവത്തില്‍ നടക്കുന്ന തങ്ങളെ ഏത് സ്ത്രീകള്‍ക്കും കണ്ടാല്‍ ഇഷ്ടപ്പെടും എന്നാണ്, മാത്രമല്ല പുകവിയ്ക്കുന്നവരെ പെണ്പിള്ളേര് സെക്സിയെന്ന ഗണത്തില്‍പ്പെടുത്തുമെന്ന് വിശ്വസിക്കുന്ന പുരുഷ കേസരികളും കുറവല്ല.
എന്നാല്‍ സത്യമിതൊന്നുമല്ലെന്ന് മനസ്സിലാക്കൂ. യഥാര്‍ത്ഥത്തില്‍ പുകവലിയ്കുന്ന പുരഷന്മാരെ ഭൂരിഭാഗം സ്ത്രീകള്‍ക്കും കണ്ണിന് നേര്‍ക്ക് കണ്ടുകൂടാ. പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്ന പുരുഷനെ ജീവിതപങ്കാളിയാക്കാന്‍ ഭൂരിഭാഗം പെണ്‍കുട്ടികളും ഇഷ്ടപ്പെടുന്നില്ലെന്നാണ് കഴിഞ്ഞ ദിവസം നടന്ന ഒരു സര്‍വ്വേയില്‍ വ്യക്തമായിരിക്കുന്നത്.
പുകവലിയ്്ക്കുന്ന സുഹൃത്തുക്കളോട് സംസാരിക്കാന്‍ തന്നെ ഇഷ്ടമല്ലെന്നാണ് പലരും സര്‍വ്വേയില്‍ പറഞ്ഞത്. പുകയിലയുടെ അസഹ്യമായ ഗന്ധവും, പാസീവ് സ്മോക്കിങ് എന്ന ഭീഷണിയുമാണ് തരൂണീമണികളെ ഇക്കാര്യത്തില്‍ പിന്നോട്ടുവലിക്കുന്നത്.
ഒരു പുകവലിക്കാരനെ കെട്ടിയാല്ത്തന്നെയും വിവാഹശേഷം എങ്ങനെ ഭര്‍ത്താവിന്റെ വലിനിര്ത്തിക്കാമെന്ന കാര്യത്തിനായിരിക്കുമത്രേ ഇവര്‍ ഏറെ പ്രാധാന്യം നല്‍കുക. ഈ പഠനറിപ്പോര്‍്ട്ട് ഇന്ത്യന്‍ ജേണല്‍ ഓഫ് ക്യാന്‍സറിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കേരളത്തിലെ കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 17നും 25നും ഇടയില്‍ പ്രായമുള്ള 1800 കോളെജ് വിദ്യാര്‍ത്ഥിനികളാണ് സര്‍വ്വേയില്‍ പങ്കെടുത്തത്. ഇവരില്‍ 99.3ശതമാനം പേരും പുകവിക്കാരെ വിവാഹം കഴിയ്ക്കാന്‍ ഇഷ്ടമില്ലെന്ന് വ്യക്തമാക്കി.
0.7ശതമാനം പേരാണ് വരന് പുകവലിച്ചാലും പ്രശ്നമില്ലെന്ന് പറഞ്ഞത്. ഇത്തരക്കാര്‍ ഇത് പറയാന്‍ കാരണം വിവാഹശേഷം ഭര്‍ത്താവിന്റെ പുകവലി നിര്‍ത്തിക്കാം എന്ന വിശ്വാസമുള്ളതിനാലാണ്.
പെണ്‍കുട്ടികളില്‍ 79ശതമാനം പേരും പുകവലിക്കുന്ന ആണ്‍കുട്ടികളെ സുഹൃത്തുക്കളായിപ്പോലും അംഗീകരിക്കാന്‍ ഇഷ്ടമില്ലെന്നാണ് പറഞ്ഞത്.



Click it and Unblock the Notifications
