Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
മകള്ക്കുവേണ്ടി പ്രസവിയ്ക്കാനൊരുങ്ങുന്ന അമ്മ!!

പൂര്ണഗര്ഭിണിയായ ചാവ്ദയുടെ ഉദരത്തില് മൂന്നു കുട്ടികളുണ്ടെന്ന് പരിശോധനയില് വ്യക്തമായിട്ടുണ്ട്. സൂറത്തിലെ ഡോക്ടര് പൂര്ണിക നാദ്കര്ണിയുടെ നിര്ദ്ദേശപ്രകാരമാണ് ശോഭന മകളുടെ കുട്ടികള്ക്ക് ജന്മം നല്കുന്നത്.
ആറു വര്ഷം മുമ്പാണ് ഇരുപത്തിയെട്ടുകാരനായ സൗരവ് കാത് വാഡിയയുമായി ഭാവികയുടെ വിവാഹം നടന്നത്. ഭാവികയ്ക്ക് കുട്ടികളുണ്ടാവില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് സൗരവ് ഇവരെ വിവാഹം ചെയ്തത്.
ഭാവികയുടെ ശരീരത്തില് ഗര്ഭപാത്രമില്ലെന്ന് പ്രണയത്തിലായകാലത്തുതന്നെ തനിക്കറിയാമായിരുന്നുവെന്ന് സൗരവ് പറയുന്നു. ആദ്യം ഈ ദമ്പതികള് ഒരു കുഞ്ഞിനെ ദത്തെടുക്കാനായിരുന്നു ആലോചിച്ചത്. എന്നാല് രണ്ടുവര്ഷങ്ങള്ക്ക് മുമ്പാണ് സറോഗസി(ഗര്ഭപാത്രം വാടകയ്ക്കെടുക്കല്)യെക്കുറിച്ചറിഞ്ഞത്.
ഇതിന്റെ വിശദാംശങ്ങള് അന്വേഷിച്ചാണ് ഇവര് ഡോക്ടര് പൂര്ണിമയെ കാണാനെത്തിയത്. ഡോക്ടറുടെ സഹായത്തോടെ ഇവര് വാടയ്ക്കായി ഗര്ഭപാത്രം അന്വേഷിച്ചു. പക്ഷേ ആരിലും ദമ്പതികള് തൃപ്തരായില്ല.
ഇതിനിടെയാണ് മകളുടെ കുട്ടികളെ പ്രസവിക്കാമെന്ന് ശോഭന ചാവ്ദ ഇവരോട് പറഞ്ഞത്. ഇതോടെ ഡോക്ടറുടെ നിര്ദ്ദേശങ്ങളോട് വൈദ്യപരിശോധനയും മറ്റുകാര്യങ്ങളും പുരോഗമിയ്ക്കുകയായിരുന്നു.
ഇപ്പോള് ശോഭന പൂര്ണ ഗര്ഭിണിയാണ് പ്രസവത്തിനുള്ള തിയ്യതിയും ഡോക്ടര് നല്കിക്കഴിഞ്ഞു. ഈ കുടുംബം സന്തോഷത്തോടെ ആ സുദിനത്തിനായി കാത്തിരുന്നു.



Click it and Unblock the Notifications
