Latest Updates
-
ദുർഗ്ഗാപൂജ ഡേറ്റ് നൈറ്റ്: മെട്രോ സമയം മുതൽ സുരക്ഷ വരെ; ദമ്പതികൾ അറിയേണ്ട പ്രധാന കാര്യങ്ങൾ -
വിജയദശമി 2026: സ്വർണം വാങ്ങാനും വിദ്യാരംഭത്തിനും ഏറ്റവും ഭാഗ്യമുള്ള രാശികൾ ഇവയാണ്, അറിയാം ശുഭമുഹൂർത്തങ്ങൾ -
ഒക്ടോബർ 17 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? അറിയാം നിങ്ങളുടെ രാശിഫലം -
ഇന്നത്തെ രാശിഫലം (ഒക്ടോബർ 17): ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾ! -
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും!
ഒരു കുട്ടി പോരേ? ലീലാവതി
കൊച്ചി: കുട്ടികളുടെ എണ്ണം കൂട്ടണമെന്ന് പറയുന്ന സംഘടനകള്ക്ക് ബോധമില്ലെന്നും ചൈനയിലെ ജനസംഖ്യാ നിയന്ത്രണം ഇന്ത്യയിലും നടപ്പാക്കണമെന്നും ഡോക്ടര് എം. ലീലാവതി.
ദേശീയ വനിതാ പ്രസ്ഥാനമായ 'ശക്തി'യും എറണാകുളം സെന്റ് തെരേസാസ് കോളേജും ചേര്ന്ന് ആഗസ്തില് നടത്തുന്ന പ്രഥമ വനിതാ ശാസ്ത്രസമ്മേളനത്തിന്റെ ബുധനാഴ്ച നടന്ന തിരശ്ശീല ഉയര്ത്തല്ചടങ്ങില് സംസാരിക്കുകയായിരുന്നു അവര്.
ചൈനയിലെപ്പോലെ ജനസംഖ്യാ നിയന്ത്രണം ഇന്ത്യയിലും വേണം. നമ്മുടെ സാമൂഹിക സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുന്നതിനും കുട്ടികള് ഒന്നുമതിയെന്ന നയമാണ് നല്ലത്. ഒരു കുട്ടി ജനിച്ച് കുറഞ്ഞത് അഞ്ചുവയസ്സാകുംവരെ അമ്മയുടെ ഉത്തരവാദിത്വം വളരെ വലുതാണ്.
സ്ത്രീകളുടെ സ്വാതന്ത്ര്യം അവര്തന്നെ നിശ്ചയിക്കണം. എത്ര കുട്ടികള് വേണമെന്ന ധാരണയും വേണം. എന്നാല് മാത്രമേ, സ്ത്രീകള്ക്ക് പുരുഷന്മാരോടൊപ്പം മുന്നേറാനാകൂ. പണ്ട് സ്ത്രീകള്ക്ക് പുരുഷന്മാര്ക്കൊപ്പം സ്വാതന്ത്ര്യമുണ്ടായിരുന്നു. ഇടക്കാലത്ത് ഈ സ്വാതന്ത്ര്യം നഷ്ടപ്പെട്ടു- ലീലാവതി പറഞ്ഞു.
പുതിയ യുഗത്തില് സ്ത്രീകള് ഉയര്ത്തെഴുന്നേല്ക്കണം. സ്ത്രീപ്രസ്ഥാനങ്ങള് ചെറിയരീതിയിലാണ് ആരംഭിക്കുന്നതെങ്കിലും അതിന് സാമൂഹികവിപ്ലവം സൃഷ്ടിക്കാന് കഴിയുമെന്ന് ചടങ്ങ് ഉദ്ഘാടനംചെയ്ത കൊച്ചി മേയര് പ്രൊഫ. മേഴ്സി വില്യംസ് പറഞ്ഞു.
ആഗസ്ത് 10 മുതല് 12 വരെ എറണാകുളം സെന്റ് തെരേസാസ് കോളേജിലാണ് പ്രഥമ വനിതാ ശാസ്ത്രസമ്മേളനം. 'സ്ത്രീകളും ജൈവവൈവിധ്യവും' എന്നതാണ് മുഖ്യവിഷയം. ശാസ്ത്രസാങ്കേതികമേഖലകളില് കേരള വനിതകളുടെ സംഭാവനകളും ഗവേഷണ വിദ്യാഭ്യാസമേഖലകളില് വനിതകള് നേരിടുന്ന പ്രശ്നങ്ങളും ശാസ്ത്രസമ്മേളനത്തില് ചര്ച്ച ചെയ്യും.



Click it and Unblock the Notifications
