Latest Updates
-
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ!
അദ്ദേഹത്തെ കെയറിങ് ആക്കാന്‍ സ്പ്രേ!
എന്നാല്‍ ഒരുകൂട്ടം ശാസ്ത്രജ്ഞന്മാര് ലോകത്തൊട്ടുക്കുമുള്ള പരാതിക്കാരായ ഭാര്യമാര്‍ക്ക് പരിഹാരം കണ്ടെത്തിയിരിക്കുന്നു. ഇനിയൊരു സ്പ്രേ അടിച്ചാല്‍ മതി ഭര്‍ത്താക്കമാര്‍ കെയറിങ് ആയി മാറും. സ്നേഹം കൂട്ടുന്ന ഹോര്‍മ്മോണ്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന സ്പ്രേ അടിച്ചാല്‍ ഭര്ത്താന്മാര് ഉടനടി സ്്നേഹസമ്പന്നന്മാരായി മാറും.
സ്പ്രേയുടെ പ്രവര്‍ത്തനം ഫലിക്കുമോയെന്നറിയാന്‍ 48 പുരുഷന്മാരില് ഇത് പരീക്ഷിക്കുകയും ചെയ്തു. സംഗതി വിജയകമാണെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ പകുതിപ്പേരില്‍ ഓക്സിടോസിന്‍ നോസ് സ്പ്രേയും മറുപകുതിയ്ക്ക് പ്ലേസ്ബോയുമാണ് ഉപയോഗിച്ചത്.
സ്പ്രേ ഉപയോഗിച്ച് കഴിഞ്ഞ പുരുഷന്മാരുടെ പെരുമാറ്റ രീതി ഗവേഷകര്‍ വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്. സ്പ്രേ ഉപയോഗച്ചവര്‍ പിന്നീട് കുഞ്ഞുങ്ങള്‍ കരയുന്നത് കാണുമ്പോള്‍, സ്ത്രീകള്‍ പൂച്ചയേയോ പട്ടിയെയോ താലോലിക്കുന്നതുകാണുമ്പോള് ഒക്കെ വളരെ താല്പര്യത്തോടെ അതില്‍ ഇടപെടുകയും സ്നേഹസമ്പന്നാരുവുകയും ചെയ്യുന്നുണ്ടത്രേ.
ബോണ്‍ യൂണിവേഴ്സിറ്റി ക്ലിനിക് ഫോര്‍ സൈക്യാട്രിയിലെ ഡോക്ടര്‍ റെനെ ഹോള്‍മാന്‍ പറയുന്നതനുസരിച്ച് ഓക്സിടോസിന്‍ സ്പ്രേ ഉപയോഗിച്ചവരില്‍ ഉയര്‍ന്ന നിരക്കിലുള്ള വികാരവ്യതിയാനമാണത്രേ കണ്ടത്. ഓക്സിടോസിന്‍ ഹോര്‍മ്മോണ്‍ സഹാനുഭൂതിയും സ്നേഹവും വര്‍ധിപ്പിക്കാന്‍ കഴിവുള്ളതാണ്.
എന്തായാലും ഇനി നിങ്ങള്‍ ഒട്ടും കെയറിങ് അല്ല മനുഷ്യാ എന്ന് പറയുന്ന നേരം കൊണ്ട് സ്പ്രേയെടുത്ത് ഉപയോഗിച്ച് ഭര്‍ത്താവിനെ ചാര്‍ജ് ചെയ്യുകയാവാം, ഇത് എപ്പോല്‍ വിപണിയില്‍ ലഭ്യമാകുമെന്നത് സംബന്ധിച്ച് വ്യക്തതയില്ല.



Click it and Unblock the Notifications

