Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ഇന്ത്യയില്‍ അമ്മമാര്‍ സന്തുഷ്ടരല്ല!
ഇടത്തരം വരുമാനമുള്ള രാജ്യങ്ങള്‍ക്കിടയില്‍ അമ്മമാരുടെ ആരോഗ്യപരിപാലന, സുരക്ഷാ കാര്യങ്ങളില്‍ ഇന്ത്യ വളരെ പിന്നിലാണെന്നു റിപ്പോര്‍ട്ട് പറയുന്നു. പരിശീലനം കിട്ടിയ ആരോഗ്യ പ്രവര്‍ത്തകരുടെ അഭാവമാണ് ഇന്ത്യയിലെ ഗ്രാമങ്ങളിലും മറ്റുമുള്ള ദുര്‍ബലമായ ആരോഗ്യ പരിരക്ഷയ്ക്ക് കാരണമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
റിപ്പോര്‍ട്ടില്‍ 'അമ്മമാര്‍ക്കുള്ള മികച്ച സ്ഥലങ്ങള്‍' എന്ന ഭാഗത്തു പരാമര്‍ശിക്കുന്ന ഇടത്തരം രാജ്യങ്ങളുടെ 77 അംഗപട്ടികയില്‍ 73ാം സ്ഥാനത്താണ് ഇന്ത്യ. കലാപബാധിത ആഫ്രിക്കന്‍ രാജ്യങ്ങളായ കോംഗോ, കെനിയ തുടങ്ങിയ രാജ്യങ്ങള്‍ പോലും ഇന്ത്യക്കു മുന്നിലാണെന്നതാണ് കൗതുകകരം.
ക്യൂബയാണ് മാതൃസൗഹൃദ രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാമത്. ഇസ്രയേല്‍, അര്‍ജന്റീന, ബാര്‍ബഡോസ്, ദക്ഷിണ കൊറിയ, സൈപ്രസ്, ഉറുഗ്വായ്, കസാഖ്സ്ഥാന്, ബഹാമാസ്, മംഗോളിയ തുടങ്ങിയവയാണ് തുടര്‍ന്നുവരുന്ന സ്ഥലങ്ങള്‍
ഇന്ത്യയുടെ അയല്‍രാജ്യങ്ങളായ ചൈന പതിനെട്ടും ശ്രീലങ്ക നാല്പതും സ്ഥാനങ്ങളില്‍ ഇടം കണ്ടെത്തിയപ്പോള്‍ പാകിസ്താന് എഴുപത്തഞ്ചാം സ്ഥാനത്തേക്കു തള്ളപ്പെട്ടു.
അവികസിത രാജ്യങ്ങളുടെ പട്ടികയില്‍ ബംഗ്ലാദേശ് പതിനാലാം സ്ഥാനത്തുണ്ട്. 166 രാജ്യങ്ങളില്‍ നടത്തിയ പഠനത്തില്‍ സ്വീഡനാണ് ഏറ്റവും കൂടുതല്‍ സംതൃപ്തരായ അമ്മമാരുള്ള രാജ്യം, അമ്മമാര്‍ക്ക് തീരെ വിലകല്പിക്കാത്തത് അഫ്ഗാനിസ്താനിലും.



Click it and Unblock the Notifications

