Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
മുലപ്പാല്‍ വിഭവവുമായി ഒരമ്മ

മുലപ്പാല്‍ കൂടുതലുള്ള അമ്മമാര്‍ അത് പാക്ക് ചെയ്ത് വില്‍ക്കുന്നതും പാല് കുറവുള്ള അമ്മമാരുടെ കുട്ടികള്‍ക്ക് കൊടുക്കുന്നതുമെല്ലാം പലപ്പോഴായി വാര്‍ത്തയായിട്ടുണ്ട്. എന്നാല്‍ തീര്‍ത്തും വ്യത്യസ്തമായ പുതിയൊരു വാര്‍ത്തയിതാ.
ഇവിടെയും മുലപ്പാല്‍തന്നെയാണ് താരം, പക്ഷേ മുലയൂട്ടല്‍ അല്ലെന്ന് മാത്രം. മുലപ്പാല്‍ കൊണ്ടുള്ള പാചകം, അമ്പരക്കേണ്ട ബ്രിട്ടനിലെ ഒരമ്മയാണ് ഇക്കാര്യം പറയുന്നത്. എട്ട് മാസം പ്രായമായ ഒരു പെണ്‍കുഞ്ഞിന്റെ അമ്മയായ അബി ബ്ലേക് ആണ് മുലപ്പാല്‍ വിഭവങ്ങള്‍ ഉണ്ടാക്കുന്നത്.
തേങ്ങാപ്പാലും മറ്റും ഉപോയഗിച്ചുണ്ടാക്കുന്ന വിഭവങ്ങളില്‍ അതിന് പകരം മുലപ്പാല്‍ ചേര്‍ക്കുന്നു. ഇതെല്ലാം രുചികരമാണെന്നും വിഭവങ്ങള്‍ ഇപ്പോള്‍ ജനപ്രിയമാകുന്നുവെന്നുമാണ് സണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. പാചകമേളകളില് അബി തന്റെ മുലപ്പാല്‍ വിഭവങ്ങള്‍ പ്രദര്ശിപ്പിക്കാറുണ്ടത്രേ.
സാധാരണ പശുവിന് പാല്, ആട്ടിന്‍ പാല് എന്നിവയിലില്ലാത്ത പല പോഷകങ്ങളും മുലപ്പാലില്‍ അടങ്ങിയിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ ഈ വിഭവങ്ങള്‍ ആരോഗ്യദായകമാണെന്നുമാണ് അബി പറയുന്നത്. വലിയ വൃത്തിയില്ലാത്ത പശുവിന്റെ പാലിനേക്കാള്‍ നല്ലതല്ലേ മനുഷ്യന്റെ പാല് എന്നാണ് ഇവര്‍ ചോദിക്കുന്നത്.
അബിയുടെ വീട്ടുകാര്‍ക്കെല്ലാം ഈ വിഭവങ്ങള്‍ വലിയ ഇഷ്ടമാണത്രേ. ഇനി മറ്റൊരു കാര്യം അബി മുലപ്പാല്‍ ചേര്‍ത്ത പാചകവിധികള്‍ പഠിച്ചതെവിടെനിന്നാണെന്നല്ലേ, ഇന്ത്യയില്‍ നിന്നുതന്നെ! കുറച്ചുകാലം ഇന്ത്യയില്‍ താമസിക്കേണ്ടിവന്ന കാലത്ത് ഒരു ഇന്ത്യക്കാരിയില്‍ നിന്നാണത്രേ ഈ വിദ്യ കണ്ടുപഠിച്ചത്.



Click it and Unblock the Notifications
