Latest Updates
-
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും!
ടോപ് ലെസ്സായി അവകാശപ്രഖ്യാപനം

പോര്ട്ട്ലാന്റിലെ മെയിന്‍ ടൗണിലാണ് രണ്ടു ഡസന്‍ സ്ത്രീകള്‍ മേല്വസ്ത്രക്കാര്യത്തില് തുല്യതയ്ക്കായി മാര്‍ച്ച് നടത്തിയത്. ടൈ മാക്ഡൊവല് ആണ് ശനിയാഴ്ച നടന്ന മാര്‍ച്ചിന് നേതൃത്വം നല്‍കിയത്.
പുരുഷന്മാര് മേല്‍വസ്ത്രമില്ലാതെ നടക്കുന്നത് പോലെതന്നെയാണ് സ്ത്രീയുടെ കാര്യവും, ഇതില്‍ അതിശയപ്പെടാനോ തറപ്പിച്ച് നോക്കാനോ ഒന്നുമില്ല- ടൈ പറഞ്ഞു.
സ്ത്രീകള്‍ ടോപ് ലെസ്സാവുന്നത് പുരുഷന്മാര് ടോപ് ലെസ്സാവുന്നത് പോലെതന്നെയാണെങ്കിലും അല്ലെങ്കിലും ഈ ടോപ് ലെസ്സ് മാര്‍ച്ച് കാണാന്‍ പോര്‍ട്ട്ലാന്റ് നഗരത്തില്‍ അഞ്ഞൂറോളം പേരാണത്രേ തടിച്ച് കൂടിയത്. കയ്യില്‍ ക്യാമറ കരുതിയിരുന്നവരെല്ലാം ദൃശ്യങ്ങള്‍ പകര്‍ത്തി, അല്ലാത്തവര്‍ ടോപ് ലെസ്സായ തരുണീമണികളെ കണ്ടാസ്വദിച്ചു.
പോര്‍ട്ലാന്റില്‍ സ്ത്രീകള്‍ മേല്‍വസ്ത്രമില്ലാതെ നടക്കുന്നതിന് നിയമപരമായ വിലക്കുകളില്ല. എന്നാല്‍ ഇവിടത്തെ സമൂഹം ഇക്കാര്യത്തില്‍ യാഥാസ്ഥിതികരാണെന്നുമാത്രം. ഇതിന് മാറ്റം വരുത്തുകയായിരുന്നു ടൈയുടെ നേതൃത്വത്തിലുള്ള സ്ത്രീകളുടെ ലക്ഷ്യം, ഒപ്പും തങ്ങള്‍ക്കും ഇങ്ങനെ നടക്കാമെന്ന അവകാശപ്രഖ്യാപനവും.
എന്തായാലും സംഭവത്തില്‍ അറസ്റ്റോ കോലാഹലങ്ങളോ ഒന്നും ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.



Click it and Unblock the Notifications
