Latest Updates
-
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം
ഹാര്ട്ട് ലോക്കറിന്റെ വിജയഗാഥ
ഇതെന്റെ ജീവിതസാക്ഷാത്കാരമാണ്. വിശേഷിപ്പിക്കാന് എനിക്ക് മറ്റുവാക്കുകളൊന്നുമില്ല- വേദിയില് അമ്പത്തിയെട്ടുകാരിയായ കാതറിന് മനം തുറന്നു.
ഇറാഖിലും അഫ്ഗാനിസ്ഥാനിലും ലോകത്തിലെവിടെയും സൈന്യത്തോടൊപ്പം ജീവന് പണയംവച്ച് കഴിയുന്ന സ്ത്രീകള്ക്കും പുരുഷന്മാര്ക്കും വേണ്ടിയാണ് അവര് പുരസ്കാരം സമര്പ്പിച്ചത്.

വളരെ കുറഞ്ഞ ചെലവിലാണ് കാതറിന് തന്റെ ചിത്രം തയ്യാറാക്കിയത്. ബോക്സ് ഓഫീസില് ഈ ചിത്രത്തിന് രണ്ടുകോടിയോളം ഡോളര് മാത്രമായിരുന്നു സ്വന്തമാക്കാന് കഴിഞ്ഞത്. അതേസമയം കാമറൂണിന്റെ അവതാര് 250കോടി ഡോളറാണ് സ്വന്തമാക്കിയത്.
ഓസ്കര് അവാര്ഡിന് ദിവസങ്ങള്ക്ക് മുമ്പ് ജെഫ്ര് എസ് സര്വര് എന്ന യു എസ് സൈനികന് സിനിമയില് പ്രതിപാദിക്കുന്നത് തന്റെ സൈനിക ജീവിതമാണെന്ന് പറഞ്ഞ് കോടതിയെ സമീപിച്ചത് സിനിമയുടെ ഓസ്കര് പ്രതീക്ഷകള്ക്ക് മങ്ങലേല്പ്പിച്ചിരുന്നു.
ഏഴ് വര്ഷമാണ് കാതറിന് ഈ സിനിമയ്ക്ക് വേണ്ടി ചെലവഴിച്ചത്. ഏറെ കൊട്ടിഘോഷിക്കപ്പെട്ട അവതാറിന് ഛായാഗ്രഹണം, വിഷ്വല് എഫക്റ്റ്സ് , കലാസംവിധാനം എന്നീ വിഭാഗങ്ങളിലായി മൂന്ന് ഓസ്കര് മാത്രമാണ് ലഭിച്ചത്.
അമേരിക്കയിലെ കാലിഫോര്ണിയയിലെ സാന് കാര്ലോസിലാണ് ഒരു പെയിന്റ് ഫാക്ടറി മാനേജരുടെ മകളായി 1951ല് കാതറിന് ജനിച്ചത്. നന്നായി ചിത്രംവരയ്ക്കുമായിരുന്ന കാതറിന് ഈ കഴിവിന്റെ പിന്ബലത്തിലാണ് ചലച്ചിത്രലോകത്തെത്തിയത്.
ആദ്യമായി 1978ലാണ് കാതറിന് സ്വന്തമായി ഒരു ഹ്രസ്വ ചിത്രം(ദി സെറ്റ് അപ്പ്) എടുക്കുന്നത്, പിന്നീട് 1982ല് ആദ്യ മുഴുനീളചിത്രമായ ദി ലവ്ലെസ്സ് സംവിധാനം ചെയ്തു. പിന്നീട് 1987ല് ഹൊറര് ചിത്രമായ നിയര് ഡാര്ക്കുമായി രംഗത്തെത്തി, ഈ ചിത്രത്തിന് വേണ്ടി ഏറിക് റെഡും കാതറീനും ചേര്ന്നാണ് തിരക്കഥ തയ്യാറാക്കിയത്.
പിന്നീട് 1990ല് പുറത്തുവന്ന ബ്ലൂ സ്റ്റീല് എന്ന ചിത്രത്തിന് വേണ്ടിയും ഇവര് ഇരവരും ചേര്ന്ന് തിരക്കഥ രചിച്ചു. 1995ല് പുറത്തുവന്ന സ്ട്രേഞ്ച് ഡെയ്സിന് തിരക്കഥയെഴുതിയതും ചിത്രം നിര്മ്മിച്ചതും ജെയിംസ് കാമറൂണ് ആയിരുന്നു.
ഇരുപത് വര്ഷം മുമ്പായിരുന്നു കാതറിന്റെയും കാമറൂണിന്റെയും വിവാഹം. എന്നാല് ആ ബന്ധത്തിന് രണ്ടുവര്ഷം മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളു.



Click it and Unblock the Notifications
