For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹൃദയങ്ങള്‍ സ്വന്തമാക്കി കാതറിന്‍

By Staff
|

അന്താരാഷ്ട്ര വനിതാ ദിനത്തില്‍ വനിതകളുടെ നേട്ടങ്ങളുടെ പട്ടികയില്‍ ഒരു പുതുചരിത്രം എഴുതിച്ചേര്‍ക്കാന്‍ കഴിയുകയെന്നത് ഒരപൂര്‍വ്വ ഭാഗ്യമാണ്. അതും ലോകമുഴുവന്‍ ഉറ്റുനോക്കുന്ന വേദിയില്‍ ചരിത്രം കുറിച്ചുവെന്ന് നിശബ്ദമായി പറഞ്ഞുകൊണ്ട് തലയുയര്‍ത്തി നിര്‍ക്കാന്‍ കഴിയുകയെന്നത് അതിനേക്കാള്‍ വലിയ ഭാഗ്യമാണ്.

ശരിയ്ക്കും ഇതുതന്നെയാണ് ഓസ്‌കാര്‍ വേദിയില്‍ കാതറിന്‍ ബിഗലോയെകാത്തിരുന്നത്. ചരിത്രത്തില്‍ ഇതാദ്യമായി മികച്ച ചലച്ചിത്ര സംവിധാനത്തിനുള്ള പുരസ്‌കാരം ഒരു വനിത സ്വന്താക്കി. അങ്ങനെ സ്വന്തം ചിത്രത്തിന്റെ പേര് അന്വര്‍ത്ഥമാക്കും വിധം ലോകത്തിന്റെ ഹൃദയത്തെ ഒരു കുഞ്ഞുതാക്കോലിട്ട് പൂട്ടി കാതറില്‍ ഉള്ളംകയ്യിലെടുത്തുവച്ചു.

Kathryn Bigelow,

മുന്‍ ഭര്‍ത്താവും മുന്‍ഭാര്യയും തമ്മിലുള്ള യുദ്ധമെന്ന നിലയിലായിരുന്നു ജെയിംസ് കാമറൂണ്‍-കാതറില്‍ എന്നിവര്‍ തമ്മിലുള്ള ഓസ്‌കാര്‍ മത്സരത്തെ മാധ്യമങ്ങളായ മാധ്യമങ്ങള്‍ മുഴുവന്‍ എടുത്തുകാണിച്ചത്. അവസാനം വിശ്വചലച്ചിത്രകാരനെന്ന് ലോകം വിശേഷിപ്പിച്ച മുന്‍ഭര്‍ത്താവ് മുന്‍ ഭാര്യയുടെ പ്രതിഭയ്ക്കുമുന്നില്‍ അടിയറവ് പറഞ്ഞു.

ഓസ്‌കാര്‍ വേദിയില്‍ വച്ച് മുന്‍ഭാര്യയ്ക്ക് പുരസ്‌കാരമെന്ന പ്രഖ്യാപനം വന്നപ്പോള്‍ അവരുടെ ചുമലില്‍ത്തട്ടിക്കൊണ്ട് കാമറൂണ്‍ പ്രശംസ ചൊരിഞ്ഞത് കുസൃതിയുള്ള ഒരു കാഴ്ചയായി മാറി. നല്ല അസ്സല്‍ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റും പ്രഫണലിസവുമായിരുന്നു ആ നിമിഷം ലോകം കണ്ടത്.

യുദ്ധം ശിഥിലമാക്കിയ ഇറാക്കില്‍ പ്രവര്‍ത്തിക്കുന്ന യുഎസ് ബോംബ് സ്‌ക്വാഡിന്റെ കഥയാണ് ദി ഹാര്‍ട്ട് ലോക്കര്‍ എന്ന ചിത്രത്തിലൂടെ കാതറില്‍ പറഞ്ഞ.് മൊത്തം ആറ് അവാര്‍ഡുകളുമായി ഹാര്‍ട്ട് ലോക്കര്‍ ഓസ്‌കാര്‍ നിശ സമ്പന്നമാക്കി.

മികച്ച ചിത്രം, സംവിധായകി, സ്വന്തം തിരക്കഥ, എഡിറ്റിങ്, ശബ്ദമിശ്രണം, സൗണ്ട് എഡിറ്റിങ് എന്നിവയ്ക്കുള്ള പുരസ്‌കാരങ്ങളെല്ലാം ഹാര്‍ട്ട് ലോക്കര്‍ വാരിക്കൂട്ടി. സംവിധാനത്തിനുള്ള ഓസ്‌കാര്‍ പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ലഭിയ്ക്കുന്ന നാലാമത്തെ വനിതായാണ് കാതറിന്‍.

English summary

Kathryn Bigelow, Oscar, Womens Day, Women, Director, Film, James Cameron , ഓസ്‌കാര്‍, വനിതാദിനം, സംവിധായിക, സ്ത്രീ, കാതറിന്‍ ബിഗലോ, ജയിംസ് കാമറൂണ്‍, ദി ഹാര്‍ട്ട് ലോക്കര്‍

Everyone wants the chance to dream, and if Sunday night's Oscar results are any indication, the people who work in the dream factory most of all. It takes away nothing from "The Hurt Locker," which really was the best film of the year, or the exceptional directing job done by Kathryn Bigelow, to speculate that more than the acknowledgment of excellence was behind that film's triumph in the hotly contested best picture race,
X
Desktop Bottom Promotion