Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
വായ്നോട്ടം? മടിക്കേണ്ട എസ്എംഎസ് ചെയ്യൂ

ബസിലായാലും റയില്വേസ്റ്റേഷനിലായാലും ഇത്തരക്കാരുടെ ശല്യം അനുദിനം ഏറിവരുകയാണ്. വായ്നോട്ടക്കാരില് നിന്നും സ്ത്രീകളെ രക്ഷിക്കാനായി ഇതാ വനിതാ കമ്മീഷന്റെ ഒരു നൂതന വിദ്യ.
സ്ത്രീകളുടെ സഹായത്തിനായി ഒരു എസ്എംഎസ് പരാതി സംവിധാനത്തിന് രൂപം കൊടുക്കുകയാണ് കമ്മീഷന്. എവിടെനിന്നും എപ്പോള് വേണമെങ്കിലും മൊബൈലില് നിന്നും ചുരുങ്ങിയവാക്കുകള് എസ്എംഎസ് അയച്ചാല്മതി. തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനില് നിന്നും പരാതിക്കാരിയ്ക്ക് ഉടന് സഹായം ലഭിയ്ക്കും.
വനിത എന്ന് ഇംഗ്ലീഷില് എഴുതി സ്പേസ് ഇട്ടശേഷം പരാതി എന്താണെന്ന് ടൈപ്പ് ചെയ്ത് 537252 എന്ന നമ്പറിലേയ്ക്ക് അയച്ചാല് മതി. പരാതി ഉടന്തന്നെ വനിതാ കമ്മീഷന്റെ കേന്ദ്രഓഫീസിലെ പ്രധാന സെര്വറിലേയ്ക്കും ചെയര്മാന്റെ മൊബൈല് ഫോണിലേയ്ക്കും ഒപ്പം ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥന്റെ മൊബൈലിലേയ്ക്കും പറക്കും.
എവിടെയാണോ പരാതിക്കാരി നില്ക്കുന്നത് അവിടേക്ക് സഹായവുമായി പൊലീസ് പറന്നെത്തും. മാര്ച്ച് മാസം പകുതിയോടെ പദ്ധതി നടപ്പാക്കാനാണ് കമ്മീഷന് ഉദ്ദേശിക്കുന്നത്. രണ്ടുരൂപയാണ് സന്ദേശം അയക്കാന് പരാതിക്കാര് ചെലവാക്കേണ്ടത്.
ഇതുകൂടാതെ കേസിന്റെ വിവരങ്ങള് നേരത്തേ അറിയുന്നതിനും ഓണ്ലൈന് വഴി പരാതി നല്കുന്നതിനുമെല്ലാം ഉടന്തന്നെ സൗകര്യങ്ങള് നിലവില്വരും. വനിതാ കമ്മീഷന്റെ പ്രവര്ത്തനം സമൂഹത്തിലെ എല്ലാതലങ്ങളിലുമുള്ളവര്ക്ക് പ്രാപ്യമാക്കുകയെന്ന ഉദ്ദേശത്തോടെയാണ് ഇത്തരത്തിലുള്ള സൗകര്യങ്ങള് നടപ്പാക്കുന്നത്.



Click it and Unblock the Notifications
