Latest Updates
-
ഓഗസ്റ്റ് 19: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം! -
ബുധനാഴ്ചത്തെ ഗ്രഹനില: 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ശുഭമുഹൂർത്തങ്ങൾ ഇങ്ങനെ -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും ബിസിനസ്സിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് തൊഴിൽ നേട്ടം, ശുഭമുഹൂർത്തങ്ങൾ അറിയാം -
ചൊവ്വാഴ്ചത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ് -
ഓഗസ്റ്റ് 18: ഇന്നത്തെ അമൃതകാളം അറിയാം, ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
ഓണം നാളിലെ അപൂർവ്വ ഗ്രഹയോഗം: സർവ്വാർത്ഥ സിദ്ധി യോഗത്തിൽ ഇന്ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം ഉറപ്പ് -
ഓണക്കാലത്ത് സലൂൺ ഓഫറുകൾക്ക് പിന്നാലെ പോകും മുൻപ് ഇത് ശ്രദ്ധിക്കൂ, മുടി കൊഴിച്ചിൽ ഒഴിവാക്കാം -
ഓണക്കോടി വാങ്ങിയോ? കഴുകാതെ ധരിച്ചാൽ പണി കിട്ടും, ചർമ്മത്തെ കാക്കാൻ ഈ മുൻകരുതലുകൾ -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ബാത്ത്റൂമിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം
സ്ത്രീകള്‍ക്ക് ദില്ലിയൊരു പേടിസ്വപ്നം

സര്‍വ്വേയില്‍ പങ്കെടുത്ത സ്ത്രീകളില്‍ 96ശതമാനം സ്ത്രീകളും ദില്ലി നഗരത്തിലെ ചതിക്കുഴികളെ ഭയപ്പെടുന്നവരാണ്. സെന്റര്‍ ഫോര്‍ എക്വിറ്റി ആന്റ് ഇന്‍ക്ലൂഷന്‍ എന്ന എന്‍ജിഒ ആണ് ദില്ലിയില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ഉറപ്പ് വരുത്തുകയെന്ന പദ്ധതിയുടെ ഭാഗമായി സര്‍വ്വേ നടത്തിയത്.
സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 82 ശതാനം സ്ത്രീകളും പറഞ്ഞത് ദില്ലിയില്‍ ബസ് യാത്രയാണ് ഒട്ടും സുരക്ഷിതത്വമില്ലാത്തതെന്നാണ്. ദില്ലി നഗരത്തില്‍ തങ്ങള്‍ എപ്പോള്‍ വേണമെങ്കിലും ആക്രമിക്കപ്പെടാം എന്ന ഭീതിയുമായാണ് സ്ത്രീകള്‍ സഞ്ചരിക്കുന്നത്.
പത്ത് വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളാണ് ലൈംഗികപീഡനങ്ങള്‍ ഏറ്റവും കൂടുതല്‍ ഇരകളാവാന്‍ സാധ്യതയെന്ന് സര്‍വ്വേയില്‍ പങ്കെടുത്ത 60ശതമാനം പേരും കരുതുന്നു. പൊതുസ്ഥലത്ത് നിന്നും പീഡനമേല്‍ക്കേണ്ടിവന്നാല്‍ കൂടെയുള്ളവരില്‍ നിന്നും യാതൊരു പിന്തുണയും പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് 84ശതമാനം പേരും പറഞ്ഞത്.
പീഡനത്തിനിരയായാല്‍ പൊലീസില്‍ നിന്നും നീതി ലഭിക്കുമെന്ന് 19ശതമാനം പേര്‍മാത്രമേ കരുതുന്നുള്ളു. നീതിന്യായവ്യവസ്ഥ പോലും തങ്ങള്‍ക്കെതിരാണെന്ന തീര്‍ത്തും അരക്ഷിതമായ ചിന്തകളാണ് തലസ്ഥാനത്തെ സംഭവങ്ങല്‍ സ്ത്രീകളില്‍ വളര്‍ത്തുന്നത്.
ദില്ലിയില്‍ ലൈംഗിക പീഡനം സാധാരണമാണെന്നും അതിന് സാമ്പത്തിക നിലയുമായി പ്രത്യേകിച്ച് ബന്ധമൊന്നുമില്ലെന്നും എന്‍ജിഒ ഡയറക്ടര്‍ ലോറ പ്രഭു പറയുന്നു. ഇവിടെ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും അവര്‍ക്ക് സുരക്ഷിതത്വബോധമില്ലെന്നും അവര്‍ ചൂണ്ടിക്കാണിച്ചു.
സര്‍വ്വേയില്‍ പങ്കെടുത്തവരെല്ലാം 12നും 55 വയസ്സിനും ഇടയില്‍ പ്രായമുള്ളവരായിരുന്നു. റേഡിയോ ടിവി തുടങ്ങിയ മാധ്യമങ്ങളിലൂടെ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചും പോസ്റ്ററുകള്‍ സ്ഥാപിച്ചും ദില്ലിയില്‍ സ്ത്രീകള്‍ക്കുള്ള സുരക്ഷിതത്വം ഉറപ്പുവരുത്താനും സ്ത്രീകള്‍ക്കുള്ളിലെ അരക്ഷിത ബോധം മാറ്റാനുമുള്ള ശ്രമങ്ങള്‍ നടത്തിവരുകയാണ് സെന്റര്‍ ഫോര്‍ എക്വിറ്റി ആന്റ് ഇന്‍ക്ലൂഷന്‍.
പുരുഷന്മാരുടെ മനസ്സില്‍ സ്ത്രീകളെക്കുറിച്ച് ബഹുമാനം വളര്‍ത്തി അവരെ ആക്രമിക്കാനും ചൂഷണം ചെയ്യാനുമുള്ള മാനസികാവസ്ഥ ഇല്ലാതാക്കുകയെന്ന രീതിയും പരീക്ഷണാര്‍ത്ഥം ഇവര്‍ അവലംബിക്കുന്നുണ്ട്.



Click it and Unblock the Notifications