Latest Updates
-
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്?
സ്ത്രീപുരുഷ സമത്വത്തില്‍ ഇന്ത്യ പിന്നില്‍

എന്നാല്‍ സാമ്പത്തിക ശക്തിയായി വളരുമ്പോഴും ഇന്ത്യയില്‍ സ്ത്രീ പുരുഷ സമത്വം എന്ന ആശയം ഇതുവരെ കാര്യമായി നടപ്പായിട്ടില്ലെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
ലോക സാമ്പത്തിക ഫോറത്തിന്റെ ഒരു റിപ്പോര്‍ട്ടിലാണ് ഇക്കാര്യത്തില്‍ ഇന്ത്യ ഏറെ പിന്നിലാണെന്ന് വ്യക്തമാക്കുന്നത്. ഫോറത്തില്‍ പങ്കാളികളായ 134 രാജ്യങ്ങള്‍ക്കിയില്‍ 114ാം സ്ഥാനമാണ് ഇന്ത്യക്ക്.
സ്ത്രീകള്‍ക്ക് പുരുഷനൊപ്പം തന്നെ തുല്യത നല്കുന്ന കാര്യത്തില്‍ അയല്‍ രാജ്യങ്ങളായ ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍ എന്നിവയേക്കാള്‍ പുറകിലാണ് ഇന്ത്യ.
ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയാണ് ലോകസാമ്പത്തിക ഫോറം. അടിസ്ഥാന സൗകര്യമേഖലയായ ആരോഗ്യ മേഖലയിലെ വിഭവങ്ങളുടെ വിതരണകാര്യത്തില്‍ പോലും ഇതാണ് ഇന്ത്യയിലെ സ്ഥിതിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതിദിനം 300 ഇന്ത്യക്കാരികള്‍ പ്രസവസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് മരിക്കുന്നു. നവജാത ശിശുക്കളുടെ ലിംഗാനുപാതത്തിലും മോശമാണ് ഇന്ത്യയുടെ അവസ്ഥ.
ഇക്കാര്യത്തില്‍ ഇന്യ 131ാം സ്ഥാനത്താണ്. യുനെസ്കോയുടെയും മറ്റ് അന്താരാഷ്ട്ര ഏജന്‍സികളുടെയും വ്യാപക ബോധവല്ക്കരണമുണ്ടായിട്ടും പെണ്‍ഭ്രൂണഹത്യകളും പെണ്‍ശിശു ഹത്യകളും ഇന്ത്യയില്‍ തുടരുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു



Click it and Unblock the Notifications
