Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
സ്ത്രീകള്‍ കണ്ണീര് സീരിയലുകള്‍ക്ക് അടിമകളല്ല
തിരുവനന്തപുരം: സ്ത്രീകളെല്ലാം പൊതുവേ കണ്ണീര് സീരിയലുകളുടെ ആരാധകരും അവയ്ക്ക് അടിമകളുമാണെന്നാണ് വെയ്പ്. എന്നാല്‍ കേരളത്തിലെ സ്ത്രീകള്‍ ഇക്കാര്യത്തില്‍ വ്യത്യസ്തരാണെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്.
സംസ്ഥാന വനിതാ കമ്മീഷന്റ മാധ്യമനിരീക്ഷണ സെല്‍ നടത്തിയ സര്‍വ്വേയിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. സര്‍വ്വേ ഫലം അനുസരിച്ച് കേരളത്തിലെ വനിതകള്‍ ചാനലുകളിലെ കണ്ണീര് സീരിയല്‍ പ്രളയത്തില്‍ ഇനിയും മുങ്ങിയിട്ടില്ല.
സംസ്ഥാനത്തെ ടിവി കാണുന്ന വനിതകളില്‍ 50ശതമാനത്തിലധികം പേരും വാര്‍ത്തകള്‍ക്കും ആനുകാലിക സംഭവങ്ങള്‍ക്കുമാണ് ടിവി പരിപാടികളില്‍ പ്രാധാന്യം കൊടുക്കുന്നത്. ഗ്രാമീണമേഖലയ്ക്ക് ഊന്നല്‍ കൊടുത്താണ് സര്‍വ്വേ നടത്തിയത്.
സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ പകുതിയേറെ സ്ത്രീകളും കണ്ണീര് സീരിയലുകളെ തള്ളിപ്പറഞ്ഞു. ഇവയൊന്നും തങ്ങളെ ആകര്‍ഷിക്കുന്നില്ലെന്നാണ് ഭൂരിഭാഗം പേരും പറഞ്ഞത്.
എന്തായാലും സ്ത്രീകള്‍ കണ്ണീര് സീരിയലുകള്‍ക്ക് അടമകളാണെന്ന രീതിയിലുള്ള ആക്ഷേപങ്ങള്‍ക്ക് ഇതൊരു മറുപടിയായിരിക്കുകയാണ്. സമകാലിക പ്രശ്നങ്ങളെക്കുറിച്ച് സ്ത്രീകള്‍ക്കും ബോധമുണ്ടെന്ന കണ്ടെത്തലിലേക്കാണ് ഈ സര്‍വ്വേ വിരല്‍ ചൂണ്ടുന്നത്.



Click it and Unblock the Notifications
