Latest Updates
-
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം
സ്ത്രീകളുടെ പുകവലിയില്‍ ഇന്ത്യ മൂന്നാമത്

20രാജ്യങ്ങളെ ഉള്‍പ്പെടുത്തിയാണ് അമേരിക്കന്‍ ക്യാന്‍സര്‍ സൊസൈറ്റിയും, ലോക ലംങ് ഫൌണ്ടേഷനും ചേര്‍ന്ന് ഈ പട്ടിക പുറത്തുവിട്ടിരിക്കുന്നത്.
2.3കോടി വനിതാ പുകവലിക്കാരുമായി അമേരിക്ക ഒന്നാം സ്ഥാനത്തും, 1.3 കോടി പുകവലിക്കാരുമായി ചൈന രണ്ടാം സ്ഥാനത്തും നില്ക്കുന്നു. എന്നാല്‍ ശതമാനം കണക്കിലാക്കിയാല്‍ ഇന്ത്യയിലെ പുകവലിക്കാരെക്കാള് 20% കുറവാണിത്. ഇന്ത്യയെ കൂടാതെ അയല്‍രാജ്യമായ പാകിസ്ഥാനും പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. 30ലക്ഷം വനിതാ പുകവലിക്കാരാണ് പാകിസ്ഥാനിലുള്ളത്.
അറ്റ്ലസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 250മില്യണ്‍ വനിതകള്‍ ദിവസേന പുകവലിക്കുന്നവരാണ്. വനിതാ പുകവലിക്കാരുടെ എണ്ണം കൂടിയതോടെ സ്ത്രീകള്‍ക്ക് മാത്രമായി കമ്പിനകള്‍ വിപണിയിലെ സിഗററ്റ് നിര്‍മ്മിക്കാന്‍ തുടങ്ങിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
പുകവലിക്കാരില്‍ 25% പേരും ചെറുപ്പത്തില്‍ തന്നെ അസുഖങ്ങള്‍ക്ക് അടിമകളാവുകയും, അകാല മരണത്തിനും ഇടയാകുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കുടുംബത്തിന്റെയും, സമൂഹത്തിന്റെയും സന്തുലനാവസ്ഥ തകിടം മറിക്കുന്നതിനും പുകവലി കാരണമാകുന്നുണ്ട്. ഓരോ വര്‍ഷവും 60ലക്ഷം ആളുകളാണ് പുകവലിയെ തുടര്‍ന്നുണ്ടാകുന്ന ക്യാന്‍സര്‍ നിമിത്തം മരണപ്പെടുന്നതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
സര്‍ക്കാരുകള്‍ പുകവലിയ്ക്കെതിരെ ബോധവത്കരണം നടത്തുന്ന കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ നല്‍കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നുണ്ട്. കോളേജ് വിദ്യാര്‍ത്ഥിനികളില്‍ പുകവലിയ്ക്കുന്നവരുടെ എണ്ണം കൂടുന്നതായും കണ്ടെത്തിയിട്ടുണ്ട്.



Click it and Unblock the Notifications
