Latest Updates
-
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഗതാഗതനിയന്ത്രണം പെണ്പൊലീസിന്

എന്തു പറയാന്‍ ഗതാഗതക്കുരുക്കൊഴിഞ്ഞിട്ട് നേരമുണ്ടാകില്ലെന്നല്ലേ ചിന്തിച്ചു വരുന്നത്. എല്ലെങ്കിലും ഇവരെയൊക്കെ എന്തിനുകൊള്ളാമെന്നും തോന്നിയേയ്ക്കാം. എന്തായാലും ഒരു മുന്വിധിവയ്ക്കാന് വരട്ടെ.
ഇങ്ങനെ വനിതാ പൊലീസുകാര്‍ പൂര്‍ണമായും ഗതാഗത നിയന്ത്രണം നടത്തുന്ന നഗരമെന്നകാര്യം യാഥാര്‍ഥ്യമാകാന്‍ പോകുന്നു. പെറുവിന്റെ തലസ്ഥാനമായ ലിമയിലാണ് ഗതാഗത നിയന്ത്രണത്തിനായി വനിതാ പൊലീസുകാരെ മാത്രം നിയമിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
ട്രാഫിക് പൊലീസ് വിഭാഗത്തില്‍ ഇനി മുതല്‍ സ്ത്രീകള്‍ക്ക് മാത്രമായിരിക്കും ഇവിടെ നിയമനം നല്‍കുക. പെണ് പൊലീസ്പ്പട സ്ഥാനം കയ്യേറുന്നതോടെ ഇവിടെ ജോലിചെയ്യുന്ന അഞ്ഞൂറോളം പുരുഷ പൊലീസുകാര്‍ മറ്റു വകുപ്പുകളില്‍ ജോലി ചെയ്യേണ്ടിവരും.
സ്ത്രീകള്‍ പൊതുവേ കൂടുതല്‍ കര്‍ശന നിലപാടെടുക്കാന്‍ കഴിവുള്ളവരാണെന്നും പുരുഷന്മാരെ അപേക്ഷിച്ച് അഴിമതി കുറഞ്ഞവരാണെന്നും ഒരു സര്‍വ്വേയില്‍ വ്യക്തമായതിനെത്തുടര്‍ന്നാണ് ലിമയിലെ ഭരണകര്‍ത്താക്കള്‍ ഗതാഗത രംഗത്ത് വനിതാ പൊലീസുകാരെ മാത്രം വിന്യസിക്കാന്‍ തീരുമാനിച്ചത്.
എണ്‍പത് ലക്ഷത്തോളം ആളുകള്‍ താമസിക്കുന്ന ലിമ നഗരത്തില്‍ ഇനിമുതല്‍ ഗതാഗത പ്രശ്നങ്ങള്‍ എങ്ങനെ പരിഹരിക്കപ്പെടുന്നുവെന്ന് കാത്തിരുന്ന കാണൂ.



Click it and Unblock the Notifications
