Latest Updates
-
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത
ബുദ്ധിമതി വേണ്ട; സുന്ദരിയെ മതി
ബുദ്ധിയാണോ സൗന്ദര്യമാണോ പ്രധാന്യം? പുരുഷന്മാരോടാണ് ചോദ്യമെങ്കില് അവര്ക്ക് വേണ്ടത് സുന്ദരിമാരായ സ്ത്രീ പ്രജകള് തന്നെ!! ബ്രിട്ടനില് നടന്ന ഒരു സര്വെയില് പങ്കെടുത്ത പുരുഷന്മാരില് ബഹുഭൂരിപക്ഷവും ബുദ്ധിയെക്കാള് സൗന്ദര്യത്തിനാണ് മുന്തൂക്കം നല്കുന്നതെന്ന കാര്യം തെളിഞ്ഞിരിയ്ക്കുന്നത്.
വണ്പോള് ഡോട്ട് കോം എന്ന പോര്ട്ടല് നടത്തിയ സര്വെയില് പങ്കെടുത്ത 73 ശതമാനം പുരുഷന്മാരും ബുദ്ധിമതികളെക്കാള് സുന്ദരികളെയാണ് ഇഷ്ടപ്പെടുന്നതെന്ന് വെളിപ്പെടുത്തി..
പെണ്കുട്ടി കാണാന് കൊള്ളാവുന്നതാണെങ്കില് അവരുടെ ബുദ്ധിപരമായ കഴിവുകള് പരിഗണിയ്ക്കേണ്ട കാര്യമേ ഇല്ലെന്നാണ് സര്വെയില് പങ്കെടുത്ത പകുതി പുരുഷന്മാരും പറയുന്നത്. പങ്കാളിയുടെ സൗന്ദര്യം സുഹൃത്തുക്കളുടെ മുമ്പില് ലേശം ഗമ കാട്ടാന് ഉപകരിയ്ക്കുമെന്ന് അവര് വെളിപ്പെടുത്തുന്നു.
ഇതു മാത്രമല്ല ഇത്തിരി ബുദ്ധിയുള്ള കൂട്ടത്തിലാണ് പെണ്കുട്ടിയെങ്കില് അവള് തങ്ങളെ ഭരിയ്ക്കുമോയെന്ന ഭയവും 80 ശതമാനം പുരുഷന്മാര്ക്കുണ്ട്. എന്നാല് പുരുഷന്റെ സൗന്ദര്യത്തെക്കാള് ബുദ്ധിയ്ക്കാണ് പ്രാധാന്യം കൊടുക്കുന്നതെന്നാണ് സര്വെയില് പങ്കെടുത്ത മുക്കാല് ശതമാനം പെണ്കുട്ടികളും പറഞ്ഞത്.
പെണ്കുട്ടികളില് വെറും പത്ത് ശതമാനം മാത്രമാണ് പുരുഷ സൗന്ദര്യത്തിന് പ്രാധാന്യം നല്കുന്നത്. ലൈംഗിക ജീവിതത്തില് സൗന്ദര്യത്തിന് പ്രധാന്യമുണ്ടെന്ന് ഇക്കൂട്ടര് പറയുന്നു.



Click it and Unblock the Notifications
