Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
സ്ത്രീകള്ക്കായി പുരുഷന്മാരുടെ റാലി
മുംബൈ: അവകാശസമരങ്ങളും തുല്യതാ വാദവുമായി രംഗത്തിറങ്ങുന്ന വനിതകളോട് സാധാരണ പുരുഷന്മാര്ക്കെല്ലാം പുച്ഛമാണ്.
സ്ത്രീകള് ഇത്രയൊക്കെയേ അര്ഹിക്കുന്നുള്ളു എന്ന് ചിന്തിയ്ക്കുന്ന ഇത്തരക്കാര് മാത്രമല്ല. അവരും തങ്ങളെപ്പോലെയുള്ള മനുഷ്യജീവികള് തന്നെയാണെന്ന് കരുതുന്ന പുരുഷന്മാരും സമൂഹത്തില് ഉണ്ടെന്നുള്ളതിന്റെ തെളിവായിരുന്നു വനിതാ ദിനമായ ഞായറാഴ്ച മുംബൈയില് നടന്ന ഒരു റാലി.
വനിതകള്ക്കായി പുരുഷന്മാര് നടത്തിയ റാലി. മുംബൈയിലെ ചേരികളിലുള്ള ഒരുകൂട്ടം പുരുഷന്മാരാണ് ലോട്ടസ് കോളനിയില് നിന്നും ശിവാജി നഗര്വരെ വനിതകളുടെ അവകാശങ്ങള്ക്കായി റാലി നടത്തിയത്.

ചേരിപ്രദേശങ്ങളായ ചെമ്പൂര്, ഗോവണ്ടി, മാന്കേര്ഡ് എന്നിവിടങ്ങളില് നിന്നുള്ള ഏകദേശം അഞ്ഞൂറോളം പുരുഷന്മാരാണ് റാലിയില് പങ്കെടുത്തത്. ഒരു എന്ജിഒയുടെ ആഭിമുഖ്യത്തിലായിരുന്നു റാലി നടന്നത്.
നമ്മുടെ സമൂഹത്തില് വിദ്യാസമ്പന്നരും വിദ്യാഭ്യാസമില്ലാത്തവരും പെണ്കുട്ടികളേക്കാള് ആണ്കുട്ടികള്ക്ക് പ്രാധാന്യം നല്കുന്നു. പെണ്കുട്ടികളുടെ വിദ്യാഭ്യാസത്തിന് ചെലവാക്കുന്നതിനേക്കാള് തുക അവര് ആണ്കുട്ടികളുടെ വിദ്യാഭ്യാസത്തിന് ചെലവാക്കുന്നു.
എന്നാല് വീടിന്റെ വിളക്കാണ് പെണ്കുട്ടികള് അവര് കുടുംബത്തിന്റെ അഭിമാനമാണ്. റാലിയില് പങ്കെടുത്ത ഒരു യുവാവ് പറഞ്ഞു. സ്ത്രീകളോട് സമൂഹം കാണിക്കുന്ന അനീതിയ്ക്കെതിരെ പ്രതിഷേധിക്കാനാണ് താന് ഈ റാലിയില് പങ്കെടുത്തതെന്ന് മറ്റൊരു യുവാവ് വ്യക്തമാക്കി.
ഈയിടെ ചെമ്പൂര്, ഗോവണ്ടി പ്രദേശങ്ങളിലെ എന്ജിഒ പ്രവര്ത്തകര് സ്ത്രീകളുടെ ഉന്നമനത്തിനായി പുരുഷന്മാരുടെ പങ്കാളിത്തത്തോടെ റിഷ്ത എന്ന ഒരു പദ്ധതി തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് റാലി സംഘടിപ്പിച്ചതെന്ന് സംഘടാകരിലൊരാളായ സുജാത കണ്ടേകര് പറഞ്ഞു. പദ്ധതി വന് വിജയമാണെന്നാണ് പ്രവര്ത്തകര് പറയുന്നത്.



Click it and Unblock the Notifications
