Latest Updates
-
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ -
ബുധാദിത്യ യോഗം ഇന്ന് അവസാനിക്കുന്നു: പ്രധാന ജോലികൾ തീർക്കാൻ ഇനി മണിക്കൂറുകൾ മാത്രം! -
വൃദ്ധി യോഗം ഇന്ന് ഉച്ചയ്ക്ക് 1:17 മുതൽ: ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മവും മുടിയും സുരക്ഷിതമാക്കാം; അണുബാധയൊഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
പിതൃപക്ഷം തുടങ്ങുന്നു; വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം വരും -
ചന്ദ്രൻ മീനം രാശിയിലേക്ക്: ഇന്ന് വൈകുന്നേരം ആകാശത്ത് കാണാം അപൂർവ്വ കാഴ്ച -
കേരളത്തിൽ കള്ളക്കടൽ ഭീഷണി; തീരദേശത്ത് റെഡ് അലർട്ട്, ഈ ജില്ലകളിൽ അതീവ ജാഗ്രത! -
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത് -
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം
എന്താണ് മാര്‍ച്ച് 8ന്റെപ്രത്യേകത?
മാര്‍ച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനം. എന്തിനാണ് വനിതകള്‍ക്കായി ഒരു ദിനമെന്നും ഇതും എല്ലാ ദിനവും പോലെ ഒരു ദിനമല്ലേയെന്നും ചോദിക്കുന്നവരുണ്ടാകും. അതെന്തുതന്നെയായാലും വനിതാ ദിനത്തിന് ഒരു ചരിത്രമുണ്ട്.
1909 ഫെബ്രുവരി 28ന് യുഎസിലാണ് വനിതാദിനാചരണത്തിന്റെ പിറവി. പത്തൊന്‍പതാം നൂറ്റാണ്ടിലും, ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിലും ന്യൂയോര്‍ക്കില്‍ തങ്ങളുടെ അവകാശങ്ങള്‍ക്കായി പോരാടിയ വനിതകളുടെ ഓര്‍മ്മയ്ക്കായിട്ടായിരുന്നു ദേശീയ വനിതാ ദിനാചരണം.

1910ല്‍ കോപ്പന് ഹേഗനില്‍ നടന്ന സോഷ്യലിസ്റ്റ് ഇന്റര്‍നാഷണല്‍ സമ്മേളനത്തിലാണ് ലോക വനിതാ ദിനം ആചരിക്കണമെന്ന ആവശ്യമുയര്‍ന്നത്. ഇതനുസരിച്ച് 1911 മാര്‍ച്ച് 19ന് ജര്‍മനിയും സ്വറ്റ്സര്ലാന്റും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വനിതാ ദിനം ആചരിച്ചു. ജര്‍മ്മനിയിലെ സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ വനിതാ വിഭാഗം അധ്യക്ഷ ക്ലാര സെറ്റ്കിനാണ് ആദ്യമായി വനിതാദിനാഘോഷത്തിന് മുന്‍കയ്യെടുത്തത്.
എന്നാല്‍ 1975ലാണ് ഐക്യരാഷ്ട്ര സംഘടന ഈ ദിനത്തിന് അംഗീകാരം നല്‍കിയത്. സ്ത്രീകളുടെ സംഘടനാ ശക്തിയുടെ പ്രസക്തി വിളിച്ചോതിക്കൊണ്ടാണ് ആദ്യകാലങ്ങളില്‍ വനിതാ ദിനങ്ങള്‍ ആചരിച്ചുവന്നത്. എന്നാല്‍ പിന്നീട് ഇത് ആശംസകളും സമ്മാനങ്ങളും നല്‍കുകയെന്ന ഒരു ഉദ്ദേശത്തിലേയ്ക്ക് ചുരുങ്ങിവന്നു.
റുമേനിയ പോലുള്ള രാജ്യങ്ങളില്‍ മാതൃദിനത്തിന് തുല്യമായിട്ടാണ് വനിതാ ദിനം ആഘോഷിക്കുന്നത്. ഇറ്റലിയിന്‍ ഇത് വാലന്റൈന്‍ ദിനം പോലെയാണ് ആഘോഷിക്കുന്നത് പുരുഷന്മാര് സ്ത്രീകള്‍ക്ക് പൂക്കളും മറ്റും സമ്മാനമായി നല്കുന്നതു.
പലരാജ്യങ്ങളിലും വനിതാ ദിനാഘോഷം നടക്കുന്നത് പലരീതിയിലാണ്. ചൈന, റഷ്യ, ക്യൂബ, അല്‍ജീരിയ, ബ്രസീല്‍, ഇറ്റലി, ഇസ്രയേല്‍, മംഗോളിയ, പോളണ്ട്, റുമേനിയ, സെര്‍ബിയ, വിയറ്റ്നാം, സാംബിയ, തുടങ്ങിയ രാജ്യങ്ങളില്‍ മാര്‍ച്ച് 8 ഔദ്യോഗിക അവധിദിനമാണ്.



Click it and Unblock the Notifications
