For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാന്ദ്യം: 2.2 കോടി സ്‌ത്രീകള്‍ തൊഴിലില്ലാത്തവരാകും

By Staff
|

Working Women
ദില്ലി: രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാമ്പത്തികമാന്ദ്യം കാരണം 2009ല്‍ 2.2 കോടി സ്‌ത്രീകള്‍ തൊഴില്‍ രഹിതരാകുമെന്ന്‌ അന്താരാഷ്ട്ര തൊഴില്‍ സംഘടന(ഐഎല്‍ഒ)യുടെ റിപ്പോര്‍ട്ട്‌.

മാര്‍ച്ച്‌ എട്ട്‌ ഞായറാഴ്‌ച വനിതാ ദിനം ആചരിക്കുന്നത്‌ മുന്നോടിയായി ആഗോളതലത്തില്‍ ലോകരാഷ്ട്രങ്ങളെ ബാധിച്ച സാമ്പത്തിക മാന്ദ്യത്തെപ്പറ്റി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഐഎല്‍ഒ ഈ റിപ്പോര്‍ട്ട്‌ തയ്യാറാക്കിയത്‌.

2009ലെ ആഗോള തൊഴില്‍ രംഗം നല്‍കുന്ന സൂചനകള്‍ സ്‌ത്രീകള്‍ക്കുമാത്രമല്ല പുരുഷന്മാര്‍ക്കും വന്‍തോതില്‍ തൊഴില്‍ നഷ്ടപ്പെടുമെന്നാണ്‌. ഐഎല്‍ഒയുടെ കണക്കുകൂട്ടലനുസരിച്ച്‌ 6.3ശതമാനത്തിനും 7.1 ശതമാനത്തിനുമിടയില്‍ ആളുകള്‍ക്ക്‌ ഈ വര്‍ഷം തൊഴില്‍ നഷ്ടപ്പെടും.

6.5 മുതല്‍ 7.4 ശതമാനവരെ സ്‌ത്രീകള്‍ക്ക്‌ ജോലി പോകും. 6.1 മുതല്‍ 7ശതമാനം വരെ പുരുഷന്മാര്‍ക്കും ജോലി നഷ്ടപ്പെടും. ആഗോളതലത്തില്‍ 2.4 കോടിമുതല്‍ 5.2കോടിവരെ പേര്‍ക്ക്‌ തൊഴില്‍ നഷ്ടപ്പെടും. ഇതില്‍ ഒരു കോടി മുതല്‍ 2.2 കോടിവരെ സ്‌ത്രീകളായിരിക്കും. സാമ്പത്തിക പ്രതിസന്ധി പുരുഷന്മാരേക്കാള്‍ ദോഷകരമായി ബാധിക്കുക സ്‌ത്രീകളെയായിരിക്കുമെന്നും റിപ്പോര്‍ട്ട്‌ സൂചിപ്പിക്കുന്നു.

Story first published: Friday, March 6, 2009, 14:41 [IST]
X
Desktop Bottom Promotion