Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
മാന്ദ്യം: 2.2 കോടി സ്ത്രീകള്‍ തൊഴിലില്ലാത്തവരാകും

മാര്‍ച്ച് എട്ട് ഞായറാഴ്ച വനിതാ ദിനം ആചരിക്കുന്നത് മുന്നോടിയായി ആഗോളതലത്തില്‍ ലോകരാഷ്ട്രങ്ങളെ ബാധിച്ച സാമ്പത്തിക മാന്ദ്യത്തെപ്പറ്റി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഐഎല്‍ഒ ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
2009ലെ ആഗോള തൊഴില്‍ രംഗം നല്കുന്ന സൂചനകള്‍ സ്ത്രീകള്‍ക്കുമാത്രമല്ല പുരുഷന്മാര്ക്കും വന്‍തോതില്‍ തൊഴില്‍ നഷ്ടപ്പെടുമെന്നാണ്. ഐഎല്‍ഒയുടെ കണക്കുകൂട്ടലനുസരിച്ച് 6.3ശതമാനത്തിനും 7.1 ശതമാനത്തിനുമിടയില്‍ ആളുകള്‍ക്ക് ഈ വര്‍ഷം തൊഴില്‍ നഷ്ടപ്പെടും.
6.5 മുതല്‍ 7.4 ശതമാനവരെ സ്ത്രീകള്‍ക്ക് ജോലി പോകും. 6.1 മുതല്‍ 7ശതമാനം വരെ പുരുഷന്മാര്ക്കും ജോലി നഷ്ടപ്പെടും. ആഗോളതലത്തില്‍ 2.4 കോടിമുതല്‍ 5.2കോടിവരെ പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. ഇതില്‍ ഒരു കോടി മുതല്‍ 2.2 കോടിവരെ സ്ത്രീകളായിരിക്കും. സാമ്പത്തിക പ്രതിസന്ധി പുരുഷന്മാരേക്കാള് ദോഷകരമായി ബാധിക്കുക സ്ത്രീകളെയായിരിക്കുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.



Click it and Unblock the Notifications
