Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
മാരത്തോണില്‍ പങ്കെടുക്കാന്‍ എഴുപതുകാരി
നാഗ്പൂര്‍: മാരത്തോണില്‍ പങ്കെടുക്കാന്‍ എഴുപതുകാരി ഒരുങ്ങുന്നു. ചന്ദ്രപൂരിലെ ചിമൂര്‍ സ്വദേശിനിയായ ലയന രാംതകെ നാഗ്പൂര്‍ ഇന്റര്‍നാഷണല്‍ മാരത്തോണില്‍ പങ്കെടുക്കാന്‍ ഒരുങ്ങുന്നത്.
മാരത്തോണില്‍ ആകെ 14 സ്ത്രീകളാണ് പങ്കെടുക്കുന്നത്. ഇതില്‍ ഏറ്റവും പ്രായംകൂടിയയാള്‍ ലയനയാണ്. മുപ്പത്തിയഞ്ചും അമ്പത്തിയഞ്ചും വയസ്സുള്ള അംഗങ്ങള്‍ക്കൊപ്പമാണ് ലയനയും മാരത്തോണിനായി പരിശീലനം നടത്തുന്നത്.
പ്രായക്കുറവുള്ളവരെപ്പോലെതന്നെ മാരത്തോണില്‍ തനിയ്ക്കും നല്ല പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയുമെന്നുതന്നെയാണ് ലയനയുടെ വിശ്വാസം. പ്രായം പ്രശ്നമാക്കാതെ മാരത്തോണില്‍ പങ്കെടുക്കാനായി പരിശീലനം നേടുന്ന ലയനയെ ഒപ്പം മത്സരിക്കുന്നവരും മാരത്തോണ്‍ സംഘാടകരും ഏറെ അഭിനന്ദിയ്ക്കുകയും പ്രോത്സാഹനം നല്‍കുകയും ചെയ്യുന്നുണ്ട്.
പതിനാല് സ്ത്രീകളും ട്രാക് സ്യൂട്ടിന് പകരം പരമ്പരാഗത വസ്ത്രമായ ലുഗദ ധരിച്ചുകൊണ്ടാണ് മാരത്തോണില്‍ പങ്കെടുക്കുക. അക്രമത്തിനും തീവ്രവാദത്തിനുമെതിരെയുള്ളതാണ് ഇത്തവണത്തെ മാരത്തോണ്‍ സന്ദേശം.
ജനുവരി 30നാണ് മാരത്തോണ്‍ നടക്കുക. പലവിദേശരാജ്യങ്ങളില് നിന്നായുള്ള പതിമൂന്ന് കായികതാരങ്ങളും മാരത്തോണില്‍ പങ്കെടുക്കുന്നുണ്ട്. ഇവരെല്ലാം ചൊവ്വാഴ്ച സംസ്ഥാനത്തെത്തി.
കസ്തൂര്‍ചന്ദ് പാര്‍ക്ക് ഗ്രൗണ്ടില്‍ നിന്നും തുടങ്ങുന്ന മാരത്തോണ്‍ രാവിലെ 6.30നാണ് തുടങ്ങുക. ഇത് ധാന്ദോളിലുള്ള യശ്വന്ത് സ്റ്റേഡിയത്തില്‍ സമാപിക്കും. വിജയിയ്ക്കുള്ള സമ്മാനം 37 ലക്ഷം രൂപയാണ്. 49 കിലോമീറ്റര്‍, 21 കിലോമീറ്റര്‍ എന്നീ ഇനങ്ങളിലാണ് മാരത്തോണ്‍ നടക്കുന്നത്.



Click it and Unblock the Notifications
