For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പങ്കാളിയ്‌ക്ക്‌‌ പണമുണ്ടെങ്കില്‍ സ്‌ത്രീയ്‌ക്ക്‌ രതിമൂര്‍ച്ച

By Staff
|

Sex Life
സ്‌ത്രീകള്‍ സാധാരണയായി സ്വര്‍ണം, പണം എന്നിവയോട്‌ പുരുഷന്മാരേക്കാള്‍ താല്‍പര്യമുള്ളവരാണെന്ന്‌ പറയാറുണ്ട്‌. ഏറെക്കുറെ ഇത്‌ ശരിയാണുതാനും. ആഭരണങ്ങളും പണവും അതുവഴിയുണ്ടാകുന്ന സുഖ ജീവിതവും മിക്ക സ്‌ത്രീകളുടെയും ദൗര്‍ബല്യമാണ്‌.

എന്നാല്‍ ഈ പണമോഹവും അവരുടെ ലൈംഗികതയും തമ്മില്‍ ബന്ധമുണ്ടോ. ഉണ്ടെന്നാണ്‌ ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത്‌. ഭര്‍ത്താവിന്റെ അല്ലെങ്കില്‍ ജീവിത പങ്കാളിയുടെ ധനസ്ഥിതിയ്‌ക്കനുസരിച്ച്‌ സ്‌ത്രീയുടെ ലൈംഗികത വ്യക്തമായി പറഞ്ഞാല്‍ രതിമൂര്‍ച്ചയില്‍വരെ വ്യത്യാസങ്ങളുണ്ടാക്കുന്നുണ്ടത്രേ.

ന്യൂകാസില്‍ യൂണിവേഴ്‌സിറ്റിയിലെ സൈക്കോളജിസ്‌റ്റായ ഡോക്ടര്‍ തോമസ്‌ പോലറ്റാണ്‌ ഇക്കാര്യത്തില്‍ ഗവേഷണം നടത്തിയത്‌. പങ്കാളിയുടെ വരുമാനും കൂടുന്നതിനനുസരിച്ച്‌ സ്‌ത്രീകളുടെ രതിമൂര്‍ച്ചയുടെ ദൈര്‍ഘ്യം കൂടുന്നുവെന്നാണ്‌ ഇദ്ദേഹം പറയുന്നത്‌. ലോകത്തെ പ്രമുഖമായ ലൈഫ്‌ സ്റ്റൈല്‍ സ്റ്റഡി ഉപയോഗിച്ചാണ്‌ തോമസും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായ ഡാനിയേല്‍ നെറ്റിലും ഇക്കാര്യത്തില്‍ പഠനം നടത്തിയത്‌.

ചൈനയിലെ ആരോഗ്യ വകുപ്പ്‌ അയ്യായിരം ആളുകളെ ഉള്‍ക്കൊള്ളിച്ച്‌ ഒരു ലൈഫ്‌ സ്റ്റൈല്‍ സര്‍വ്വേ നടത്തിയിരുന്നു. ലൈംഗിക ജീവിതം, വരുമാനം തുടങ്ങിയ പ്രധാനകാര്യങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ചോദ്യാവലിയില്‍ ഉണ്ടായിരുന്നു. ഇതില്‍ നിന്നും 1,534 സ്‌ത്രീകള്‍ നല്‍കിയ ഫീഡ്‌ ബാക്കാണ്‌ പഠനത്തിനായി ഉപയോഗപ്പെടുത്തിയത്‌.

ഇക്കൂട്ടത്തില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ഓരോതവണയും രതിമൂര്‍ച്ച അനുഭവപ്പെടുന്നവര്‍ 121 പേര്‍ മാത്രമായിരുന്നു. 408 പേര്‍ ഇടക്കിടെയെന്നും, 762 പേര്‍ ചിലപ്പോള്‍ മാത്രം രതിമൂര്‍ച്ച അനുഭവപ്പെടാറുണ്ടെന്നുമാണ്‌ വ്യക്തമാക്കിയത്‌. ഇതില്‍ 243 പേരാകട്ടെ ഒരിക്കല്‍ പോലും രതിമൂര്‍ച്ചയെന്ന വികാരം അനുഭവിക്കാത്തവരായിരുന്നു.

ഇതില്‍ പണത്തിന്‌ വലിയ പങ്കുണ്ടെന്നാണ്‌ ഗവേഷകര്‍ കണ്ടെത്തിയത്‌. എല്ലാ ലൈംഗിക ബന്ധത്തിലും രതിമൂര്‍ച്ച അനുഭവപ്പെടുന്ന സ്‌ത്രീകളുടെ ജീവിതപങ്കാളിമാര്‍ സാമ്പത്തികമായി നല്ലസ്ഥിതിയിലുള്ളവരായിരുന്നുവത്രേ. ഇക്കാര്യത്തില്‍ ശാരീരികവും മാനസികവുമായി മറ്റു പലഘടകങ്ങള്‍ക്കും നിര്‍ണായകമായ പങ്കുണ്ടെങ്കിലും പണത്തിന്റെ പങ്ക്‌ ഒട്ടുംതന്നെ തള്ളിക്കളയാന്‍ കഴിയില്ലെന്നാണ്‌ തോമസും ഡാനിയേലും പറയുന്നത്‌.

Story first published: Monday, January 19, 2009, 16:09 [IST]
X
Desktop Bottom Promotion