Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
പങ്കാളിയ്ക്ക് പണമുണ്ടെങ്കില്‍ സ്ത്രീയ്ക്ക് രതിമൂര്‍ച്ച

എന്നാല്‍ ഈ പണമോഹവും അവരുടെ ലൈംഗികതയും തമ്മില്‍ ബന്ധമുണ്ടോ. ഉണ്ടെന്നാണ് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഭര്‍ത്താവിന്റെ അല്ലെങ്കില്‍ ജീവിത പങ്കാളിയുടെ ധനസ്ഥിതിയ്ക്കനുസരിച്ച് സ്ത്രീയുടെ ലൈംഗികത വ്യക്തമായി പറഞ്ഞാല്‍ രതിമൂര്ച്ചയില്വരെ വ്യത്യാസങ്ങളുണ്ടാക്കുന്നുണ്ടത്രേ.
ന്യൂകാസില്‍ യൂണിവേഴ്സിറ്റിയിലെ സൈക്കോളജിസ്റ്റായ ഡോക്ടര്‍ തോമസ് പോലറ്റാണ് ഇക്കാര്യത്തില്‍ ഗവേഷണം നടത്തിയത്. പങ്കാളിയുടെ വരുമാനും കൂടുന്നതിനനുസരിച്ച് സ്ത്രീകളുടെ രതിമൂര്ച്ചയുടെ ദൈര്‍ഘ്യം കൂടുന്നുവെന്നാണ് ഇദ്ദേഹം പറയുന്നത്. ലോകത്തെ പ്രമുഖമായ ലൈഫ് സ്റ്റൈല്‍ സ്റ്റഡി ഉപയോഗിച്ചാണ് തോമസും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായ ഡാനിയേല്‍ നെറ്റിലും ഇക്കാര്യത്തില്‍ പഠനം നടത്തിയത്.
ചൈനയിലെ ആരോഗ്യ വകുപ്പ് അയ്യായിരം ആളുകളെ ഉള്‍ക്കൊള്ളിച്ച് ഒരു ലൈഫ് സ്റ്റൈല്‍ സര്‍വ്വേ നടത്തിയിരുന്നു. ലൈംഗിക ജീവിതം, വരുമാനം തുടങ്ങിയ പ്രധാനകാര്യങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ചോദ്യാവലിയില്‍ ഉണ്ടായിരുന്നു. ഇതില്‍ നിന്നും 1,534 സ്ത്രീകള്‍ നല്കിയ ഫീഡ് ബാക്കാണ് പഠനത്തിനായി ഉപയോഗപ്പെടുത്തിയത്.
ഇക്കൂട്ടത്തില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ഓരോതവണയും രതിമൂര്‍ച്ച അനുഭവപ്പെടുന്നവര്‍ 121 പേര് മാത്രമായിരുന്നു. 408 പേര് ഇടക്കിടെയെന്നും, 762 പേര് ചിലപ്പോള്‍ മാത്രം രതിമൂര്‍ച്ച അനുഭവപ്പെടാറുണ്ടെന്നുമാണ് വ്യക്തമാക്കിയത്. ഇതില്‍ 243 പേരാകട്ടെ ഒരിക്കല്‍ പോലും രതിമൂര്‍ച്ചയെന്ന വികാരം അനുഭവിക്കാത്തവരായിരുന്നു.
ഇതില്‍ പണത്തിന് വലിയ പങ്കുണ്ടെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. എല്ലാ ലൈംഗിക ബന്ധത്തിലും രതിമൂര്‍ച്ച അനുഭവപ്പെടുന്ന സ്ത്രീകളുടെ ജീവിതപങ്കാളിമാര് സാമ്പത്തികമായി നല്ലസ്ഥിതിയിലുള്ളവരായിരുന്നുവത്രേ. ഇക്കാര്യത്തില്‍ ശാരീരികവും മാനസികവുമായി മറ്റു പലഘടകങ്ങള്‍ക്കും നിര്‍ണായകമായ പങ്കുണ്ടെങ്കിലും പണത്തിന്റെ പങ്ക് ഒട്ടുംതന്നെ തള്ളിക്കളയാന്‍ കഴിയില്ലെന്നാണ് തോമസും ഡാനിയേലും പറയുന്നത്.



Click it and Unblock the Notifications
