Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
സ്വയം പ്രതിരോധത്തിന് സ്ത്രീകള്‍ കരാട്ടെ പഠിക്കണം: പ്രതിഭ
ദില്ലി: ലൈംഗിക പീഡനങ്ങള്‍ പെരുകുന്നതിനാല്‍ സ്വയം രക്ഷയ്ക്കായി പെണ്‍കുട്ടികളെ ചെറുപ്രായത്തില്ത്തനെ ജൂഡോയും കരാട്ടെയും പഠിപ്പിക്കണമെന്ന് രാഷ്ട്രപതി പ്രതിഭ പാട്ടീല്‍. സ്വയം പ്രതിരോധമാണ് ഏറ്റവും മികച്ച പ്രതിരോധംമെന്നും രാഷ്ട്രപതി പറഞ്ഞു.
സ്ത്രീകള്‍ക്കുള്ള സുരക്ഷ കാര്യക്ഷമമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. ഇതില്‍ത്തന്നെ സ്ത്രീകള്‍ക്ക് സ്വയം പ്രതിരോധത്തിന് ശക്തിനല്കുന്നരീതിയില് ഫിസിക്കല്‍ എജ്യുക്കേഷന്‍ സൗകര്യങ്ങള്‍ ഉണ്ടാക്കണം.
സ്ത്രീകള്‍ തന്നയാണ് അവരുടെ ശാക്തീകരണത്തിനുവേണ്ടി കൂടുതല്‍ പ്രവര്‍ത്തിക്കേണ്ടത്. ഇന്ത്യയില്‍ ധാരാളം സ്ത്രീകള്‍ സുരക്ഷാ സേനയില്‍ ചേരുന്നുണ്ട്. ഇത് വലിയൊരു പുരോഗതിയാണ്.
സ്വയം പ്രതിരോധിക്കാന്‍ പ്രാത്പരാക്കുന്നതിന്റെ ആദ്യപടിയായി സ്ത്രീകള്‍ ആത്മവിശ്വാസമുള്ളവരാകണം. എങ്കില്‍ മാത്രമേ ജീവിതത്തിലെ സംഘര്‍ഷാവസ്ഥകളെ നേരിടാന്‍ കഴിയൂ. സ്ത്രീകളെ അപമാനിക്കാന്‍ ശ്രമിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്യുന്നവര്‍ക്ക് കര്‍ശന ശിക്ഷനല്‍കണം- അവര്‍ പറഞ്ഞു.
വിനിതാ ക്ഷേമത്തിനായി ദക്ഷിണേന്ത്യന്‍ രാജ്യങ്ങള്‍ സ്വീകരിച്ച നടപടികള്‍ വിലയിരുത്താന്‍ ചേര്‍ന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്ന രാഷ്ട്രപതി. അഫ്ഗാനിസ്താന്, പാകിസ്താന്ഭൂട്ടാന്, ബംഗ്ലാദേശ്, മാലദ്വീപ്, നേപ്പാള്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.



Click it and Unblock the Notifications
