Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
ചുവപ്പണിഞ്ഞ് പുരുഷനെ മയക്കാം!!
കാമുകനൊപ്പം ഒരു ഡിന്നര്‍ പ്ലാന്‍ ചെയ്യുകയാണോ എങ്കില്‍ ആ ദിവസത്തേയ്ക്കായി ഒരു കിടിലന്‍ ചുവന്ന കുപ്പായം കരുതിക്കോളൂ. ചുവപ്പ് വസ്ത്രം ധരിക്കുമ്പോഴാണ് സ്ത്രീകള്‍ ഏറ്റവും സുന്ദരികളാവുന്നതെന്നാണ് പുരുഷന്മാരുടെ അഭിപ്രായം.
അപ്പോള്‍ ചുവപ്പു വസ്ത്രം ധരിച്ച് അവന്റെ മുന്നിലിരുന്നാല്‍ ആ കണ്ണുകള്‍ നിങ്ങളില്‍ത്തന്നെ ഉടക്കി നില്‍ക്കുമെന്ന് ചുരുക്കം. ഇത് വെറുതെ പറയുന്നതല്ല. യൂണിവേഴ്സിറ്റി ഓഫ് റോച്ചസ്റ്ററിലെ രണ്ട് ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ചുവപ്പിന്റെ കളി കണ്ടെത്തിയത്.
പഠനം നടത്തിയ ആന്‍ഡ്ര്യൂ എലിയട്ടും ഡാനിയേല നിസ്റ്റയും പറയുന്നത് ചുവപ്പ് വസ്ത്രം ധരിച്ച് സ്ത്രീകളെ കാണുമ്പോള്‍ വായ്നോട്ടം നടത്താത്ത ഏതൊരുവനും വായ്നോക്കിയായി മാറുമെന്നാണ്. ചുവപ്പില്‍ സ്ത്രീകള്‍ കൂടുതല്‍ സെക്സി ആകുമെന്നതുതന്നെ ഇതിന് കാരണം.
വെറുതെയല്ല റൊമാന്‍സിന്റെ നിറം ചുവപ്പായി മാറിയതെന്ന് ഇപ്പോള്‍ മനസ്സിലായില്ലേ. പഠനത്തിനായി ഇവര്‍ ഒരു കൂട്ടം പുരുഷന്മാര്ക്ക് സ്ത്രീകളുടെ ചിത്രങ്ങള്‍ നല്കി. അവയെ റേറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു.
വിവിധ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചതും വിവിധ പശ്ചാത്തലത്തില്‍ നില്ക്കുന്നതുമായ സ്ത്രീകളുടെ ചിത്രങ്ങളായിരുന്നു നല്‍കിയത്. ഭൂരിഭാഗം പുരുഷന്മാരും ചുവപ്പ് വസ്ത്രമണിഞ്ഞതും ചുവന്ന പശ്ചാത്തലത്തില്‍ നില്‍ക്കുന്നതുമായി സ്ത്രീകളുടെ ചിത്രങ്ങളാണത്രേ മനോഹരമെന്ന ഗണത്തില്‍പ്പെടുത്തിയത്.



Click it and Unblock the Notifications
