Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഇന്ത്യന്‍ വധുക്കളെത്തേടി വിദേശികള്‍
ദില്ലി: ഇന്റര്‍നെറ്റിലൂടെ ഇന്ത്യന്വധുക്കളെ തേടുന്ന പ്രവണത വിദേശികള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്നു. മാട്രിമോണിയല്‍ സൈറ്റുകളിലും മറ്റും ഇന്ത്യന്‍ വധുക്കളെ അന്വേഷിച്ചുകൊണ്ടുള്ള വിദേശികളുടെ പരസ്യങ്ങള്‍ സാധാരണമാവുകയാണ്.
വാഷിംഗ്ടണ്‍ ഡിസിയിലെ റോബ് എന്ന മുപ്പത്തിയെട്ടുകാരന്റെ ദില്ലി ഡോട്ട് ക്രെയ്ഗ് ലിസ്റ്റ് ഡോട്ട് കോമില് വന്ന പരസ്യം ഇങ്ങനെ. അമേരിക്കന്‍ വംശജന് ഇന്ത്യന്‍ സുന്ദരിയെ തേടുന്നു. തൊട്ടടുത്തുതന്നെ കാലിഫോര്‍ണിയയില്‍ നിന്നുള്ള മുപ്പത്തിരണ്ടുകാരന്റെ പരസ്യം കറുത്ത മുടിയുള്ള ഇന്ത്യന്‍ രാജകുമാരിയെയാണ് അദ്ദേഹത്തിന് വേണ്ടത്.
അമേരിക്ക, കാനഡ, സ്വിറ്റ്സര്‍ലാന്റ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യയിലെ വധുക്കളേത്തേടി ഏറ്റവും കൂടുതല്‍ പരസ്യങ്ങള്‍ വരുന്നത്. ഇന്ത്യന്‍ സ്ത്രീയുടെ പ്രതിഛായതന്നെയാണ് വിദേശികളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകം. എന്റെ അഭിപ്രായത്തില്‍ യഥാര്ത്ഥസ്ത്രീകളുള്ളത് ഇന്ത്യയില്‍ത്തന്നെയാണ് എന്നാണ് നെറ്റിലൂടെ ഇന്ത്യന്‍ വധുവിനെ തേടുന്ന ചാള്‍സ് പറയുന്നത്.
ഭാരതീയ സ്ത്രീകള്‍ക്ക് പ്രത്യേക ആകര്‍ഷണീയതയുണ്ട്. മറ്റ് രാജ്യങ്ങളിലെ സ്ത്രീകളില്‍ ഞാനിത് കണ്ടിട്ടില്ല. നിറവും മുടിയുടെ ഭംഗിയുമാണ് ഭാരതീയ സ്ത്രീകളെ വ്യത്യസ്തരാക്കുന്നത്- ചാള്‍സ് അഭിപ്രായപ്പെടുന്നു.
ഇരുണ്ട നിറമുള്ള ഇന്ത്യക്കാരികള്ക്കും വിദേശങ്ങളില്‍ ആരാധകര്‍ ഏറെയുണ്ട്. കറുത്ത നിറമുള്ള സ്ത്രീകളെയാണ് എനിയ്ക്കിഷ്ടം. ഇന്ത്യയില്‍ നിന്നുള്ള ഒരു കറുത്തപെണ്ണിനെ വിവാഹം കഴിക്കണമെന്നാണ് എന്റെ ആഗ്രഹം ഇറ്റലിയില്‍നിന്നുള്ള ഒരു നാല്പതുവയസ്സുകാരന് എഴുതുന്നു.
ഇന്ത്യന്‍ സ്ത്രീകളുടെ അച്ചടക്കവും അനുസരണയുമാണ് വിദേശികളെ ആകര്‍ഷിക്കുന്ന മറ്റു ഘടകങ്ങള്‍. ഉന്നതമൂല്യങ്ങള്‍ സൂക്ഷിക്കുന്ന അനുസരണയുള്ള ഇന്ത്യന്‍ യുവതിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നു. അമേരിക്കന്‍ സ്ത്രീകളുടെ ശീലങ്ങളൊന്നുമില്ലാത്ത ഇന്ത്യന്‍ സ്ത്രീകള്‍ അപേക്ഷിക്കുക- അറ്റ്ലാന്റയില്‍ നിന്നുള്ള 31കാരനായ വ്യവസായിയുടെ പരസ്യം ഇങ്ങനെയാണ്.
ഇന്ത്യന്‍ സംസ്കാരമാണ് തന്നെ ആകര്‍ഷിച്ചതെന്നാണ് റോബ് പറയുന്നത്. ഞാന്‍ ഒരു അമേരിക്കക്കാരനാണ് 50,000 ഡോളര്‍ തരാന്‍ കഴിയുന്ന ഒരു സ്ത്രീയെയാണ് എനിയ്ക്ക് വേണ്ടത്. സ്വന്തമായി കുറച്ച് സ്ഥലം വാങ്ങാന്‍ വേണ്ടിയാണീ പണം. ഇതിന് പകരമായി ഞാന്‍ അമേരിക്കയിലേയ്ക്ക് കൊണ്ടുവരും. റോബിന്റെ പരസ്യത്തില്‍ പറുന്നു. പരസ്യത്തിന് വേണ്ടിമാത്രമല്ല ഞാനിത് ചെയ്യുന്നത് ഇന്ത്യന്‍ സ്ത്രീകളെ എനിയ്ക്കിഷ്ടമാണ്. മറ്റൊരു സംസ്കാരത്തിലും കണ്ടിട്ടില്ലാത്ത പ്രത്യേകത ഇന്ത്യന്‍ സ്ത്രീകള്‍ക്കുണ്ട്. - റോബ് പറയുന്നു.



Click it and Unblock the Notifications
