Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
വനിതകള്‍ക്ക് മാത്രമായി ഒരു ചാനല്‍
സ്ത്രീകളെ മാത്രം ലക്ഷ്യമിട്ടുകൊണ്ടുള്ള ഒട്ടേറെ പരിപാടികള്‍ വിവിധ ചാനലുകളിലായി ലഭ്യമാണ്. എന്നാല്‍ സ്ത്രീകള്‍ക്ക് മാത്രമായി ഒരു ചാനല്‍ ഇന്ത്യയില്‍ ഇതുവരെയില്ലായിരുന്നു. ആന്ധ്രയില്‍ വനിതാ ചാനല്‍ എന്ന പേരില്‍ വനിതകളെ മാത്രം ലക്ഷ്യമിട്ടു കൊണ്ടൊരു ചാനല്‍ തുടങ്ങിയതോടെ ഇന്ത്യയില്‍ ആദ്യത്തെ വനിതാ ചാനല്‍ യാഥാര്‍ത്ഥ്യമായി.
സ്ത്രീകളുടെ പരിശ്രമങ്ങള്‍, വിജയകഥകള്‍, അവകാശങ്ങള്‍, സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ എന്നിവയുള്‍പ്പെടുത്തിയുള്ള പരിപാടികള്‍ക്കാണ് ചാനല്‍ പ്രാധാന്യം നല്‍കുന്നത്. ഇതിനൊപ്പംതന്നെ സമകാലീന പ്രാധാന്യമുള്ള വിഷയങ്ങളുള്പ്പെടുത്തിയ പരിപാടികള്‍, കൗണ്‍സിലിങ്, ഹെല്പ് ലൈന്‍, സംഗീത പരിപാടികള്‍, ഡാന്‍സ് ഷോകള്‍, പരമ്പരകള്‍ എന്നിങ്ങനെയുള്ള പരിപാടികളും ചാനല്‍ സംപ്രേഷണം ചെയ്യുന്നുണ്ട്.
ലോകത്തെ പൂര്‍ണമായും സ്ത്രീകളുടെ കണ്ണിലൂടെ നോക്കിക്കാണാന്‍ ശ്രമിക്കുകയാണ് തങ്ങളെന്നാണ് ചാനലിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. വോള്‍ഗയാണ് വനിതാ ചാനലിന്റെ ചീഫ് എഡിറ്റര്‍.
ഇന്ന് എല്ലാ വിനോദചാനലുകളും സ്ത്രീ പ്രേക്ഷകരെ മുന്‍നിര്‍ത്തിയാണ് പ്രധാനമായും പരിപാടികള്‍ തയ്യാറാക്കുന്നത്. ഇത്തരമൊരവസ്ഥയില്‍ തീര്‍ത്തും വനിതാ പ്രാധാന്യമുള്ള പരിപാടികള്‍ മാത്രം നല്കുന്ന ഈ ചാനലിന് നല്ല പ്രേക്ഷക പിന്തുണ കിട്ടുമെന്ന് തന്നെയാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്- ചാനലിന്റെ ചെയര്മാന് നരേന്ദ്ര ചൗധരി പറഞ്ഞു.



Click it and Unblock the Notifications
