Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
തെങ്ങുകയറ്റത്തിന് പെണ്ണുങ്ങള്
മലപ്പുറം പുരുഷമേധാവിത്തം നിലനില് ക്കുന്ന ഒരു ജോലിയാണ് തെങ്ങുകയറ്റം. എന്നാല്‍ പുരുഷന്റെ സ്ഥാനത്ത് ഒരു സ്ത്രീ കണ്ണുചിമ്മിത്തുറക്കുന്നതിന് മുന്‍പേ തെങ്ങില്‍ കയറി തേങ്ങയിട്ടാല്‍ എങ്ങിനെയിരിക്കും.
ഹേ നാണക്കേടെന്ന് പറയാനാണ് പലര്‍ക്കും തോന്നുക. എന്നാല്‍ സ്വന്തം പുരയിടത്തിലെ തേങ്ങയെങ്കിലും പരസഹായം കൂടാതെ പറിച്ചെടുക്കാന്‍ കഴിയുന്നത് ചെറിയ കാര്യമാണോ. അതല്ല ഇനിയിതൊരു വരുമാനമാര്‍ഗ്ഗമായിത്തന്നെ സ്വീകരിച്ചാലും എന്താണൊരു കുഴപ്പും. ഒരു കുഴപ്പവുമില്ലെന്നാണ് തെങ്ങുകയറ്റത്തില്‍ പരിശീലനം നേടിയ മലപ്പുറം ജില്ലയിലെ ഒരു കൂട്ടം സ്ത്രീകള്‍ പറയുന്നത്.
പുരുഷന്മാരായ തെങ്ങുകയറ്റ തൊഴിലാളികളുടെ എണ്ണം ക്രമാതീതമായി കുറയുന്ന സാഹചര്യത്തില്‍ വനിതകള്‍ക്ക് പുതിയ അവസരം. തെങ്ങുകയറ്റ തൊഴിലാളികളുടെ ക്ഷാമം പരിഹരിക്കാനായി കൃഷിവകുപ്പാണ് വനിതകളെ ഈ രംഗത്തേയ്ക്ക് കൊണ്ടുവരായി ശ്രമിക്കുന്നത്.
മലപ്പുറത്തെ വട്ടംകുളം പഞ്ചായത്തിലാണ് വനിതകള്‍ക്കായുള്ള തെങ്ങുകയറ്റ പരിശീലന ക്യാന്പ് സംഘടിപ്പിച്ചത്. ക്യാന്പിനോട് വനിതകളുടെ സമീപനം പ്രതീക്ഷനല്‍കുന്ന തരത്തിലുള്ളതാണെന്നാണ് ഇവിടത്തെ കൃഷി ഓഫീസറായ അബ്ദുള്‍ ജബ്ബാന്‍ പറയുന്നത്.
എല്ലാ മതവിഭാഗങ്ങളില്‍ നിന്നും സ്ത്രീകള്‍ തെങ്ങുകയറ്റ പരിശീലന ക്യാന്പില്‍ എത്തിയിരുന്നു. ഇരുപത് സ്ത്രീകളാണ് ക്യാന്പില്‍ പങ്കെടുത്തത്. ഇവരില്‍ ഇരുപത്തിയഞ്ചുകാരിയായ റാബിയ വെറും അഞ്ചു മിനിറ്റുകൊണ്ടാണത്രേ സമീപത്തെ ഏറ്റവും ഉയരം കൂടിയ തെങ്ങില്‍ കയറിയത്.
പരിശീലനത്തില്‍ പങ്കെടുത്തവര്‍ക്കൊക്കെ തെങ്ങില്‍ കയറാന്‍ വലിയ നാണമായിരുന്നത്രേ. എന്നാല്‍ രണ്ടും കല്‍പ്പിച്ചാണ് റാബിയ മുന്നോട്ടുവന്നത്. റാബിയ തെങ്ങില്‍ കയറിയിറങ്ങിയപ്പോഴാകട്ടെ മറ്റു പലരുടെയും നാണവും അധൈര്യവുമൊക്കെ പന്പകടന്നു ഒന്നിന് പിന്നാലെ ഒന്നായി എല്ലാവരും ഇതിനായി മുന്നോട്ടുവന്നു.
തമിഴ്നാട് കാര്‍ഷിക സര് വ്വകലാശാല രൂപം നല് കിയ ലോഹ ഉപകരണം ഉപയോഗിച്ചാണ് സ്ത്രീകള്‍ തെങ്ങുകയറ്റം നടത്തിയത്. ഇത്തരമൊരു ക്യാന്പിലൂടെ കാര്‍ഷിക രംഗത്തുള്ള വിവിധതരം ജോലികളില്‍ സ്ത്രീകള്‍ക്ക് ഒരു സാധ്യത ലഭിച്ചിരിക്കുകയാണെന്നാണ് ജബ്ബാര്‍ അഭിപ്രായപ്പെടുന്നത്.
തെങ്ങുകയറ്റക്കാര്‍ക്ക് വന്‍ ക്ഷാമം നേരിടാന്‍ തുടങ്ങിയതോടെയാണ് താല്പര്യമുള്ളവര്ക്ക് തെങ്ങുകയറ്റത്തില്‍ പരിശീലനം നല് കാന്‍ കൃഷിവകുപ്പ് തീരുമാനിച്ചത്.



Click it and Unblock the Notifications
