Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
മിസൈല്‍ പ്രതിരോധ പദ്ധതിയുടെ തലപ്പത്ത് മലയാളി വനിത
ദില്ലി: രാജ്യത്തിന്റെ മിസൈല്‍ പ്രതിരോധ പദ്ധതിയുടെ തലപ്പത്ത് മലയാളി വനിത. ആലപ്പുഴ സ്വദേശിനിയായ ഡോക്ടര്‍ ടെസ്സി തോമസാണ് അഗ്നി-2 മിസൈലിന്റെ പരിഷ്കരിച്ച പതിപ്പിന്റെ പ്രൊജക്ട് ഡയറക്ടറായി നിയമിക്കപ്പെട്ടത്.
ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡവലപ്പ്മെന്റ് ഓര്‍ഗനൈസേഷനില്‍ (ഡിആര്‍ഡിഒ) ശാസ്ത്രജ്ഞയായ ടെസ്സി ഇന്ത്യയുടെ മിസൈല്‍ പദ്ധതിയുടെ തലപ്പത്തെത്തുന്ന ആദ്യവനിതയാണ്. 3000കിലോമീറ്റര്‍ ദൂരപരിധിയിലുള്ള അഗ്നി-3ന്റെ അസോസിയേറ്റ് പ്രൊജക്ട് ഡയറക്ടറാണ് 45കാരിയായ ടെസ്സി തോമസ്. ആണവവാഹകശേഷിയുള്ള 2000കിലോമീറ്റര്‍ ദൂരപരിധിയുള്ള അഗ്നി-2 മിസൈലിന്റെ പുതുക്കിയ പതിപ്പിനാണ് ടെസി നെടുനായകത്വം വഹിക്കുക.
റോക്കറിന്റെ ഖരഇന്ധന സാങ്കേതിക വിദ്യയില്‍ വിദഗ്ധയായ ഇവരുടെ നേതൃത്വത്തിലായിരുന്നു അഗ്നി-3 മിസൈലിന്റെ ആദ്യ പരാജയത്തെപ്പറ്റി പഠനം നടന്നത്. അയ്യായിരം കിലോമീറ്റര്‍ ദൂരപരിധിയുള്ള അഗ്നി മിസൈലിന്റെ അഞ്ചാം പതിപ്പ് വികസിപ്പിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് ഡിആര്‍ഡിഒ ടെസിയുടെ നിയമനം പ്രഖ്യാപിച്ചത്.
ഹൈദരാബാദിലെ അഡ്വാന്‍സ്ഡ് സിസ്റ്റംസ് ലബോറട്ടറിയില്‍ പ്രൊജക്ട് ഡയറക്ടറായി സേവനമനുഷ്ഠിക്കുന്ന ടെസി 1985 മുതല്‍ ഡിആര്‍ഡിഒയില്‍ ശാസ്ത്രജ്ഞയാണ്.
ആലപ്പുഴ തത്തംപള്ളി തൈപ്പറമ്പില്‍ വീട്ടില്‍ പരേതനായ ടി. ജെ തോമസിന്റെയും കുഞ്ഞമ്മയുടെയും മകളായ ഇവര്‍ ആലപ്പുഴ സെന്റ് ജോസഫ് സ്കൂളില്‍ പഠിച്ചശേഷം തൃശൂര്‍ എന്‍ജിനീയറിംഗ് കോളെജില്‍ നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗില്‍ ബിടെക് കരസ്ഥമാക്കി. 1985ല്‍ ഡിആര്‍ഡിഒയുടെ കീഴില്‍ പൂണെയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആര്‍മമെന്റ് ടെക്നോളജിയില്‍ നിന്ന് എംടെക് നേടി ഡിഐര്ഡിഒയില് ചേരുകയായിരുന്നു.
അതേ ഇന്‍സ്റ്റിറ്റിയൂട്ടിലെ തന്നെ ഫാക്കല്‍ട്ടിയില്‍ ചേര്‍ന്നാണ് ശാസ്ത്രജീവിതം ആരംഭിക്കുന്നത്. 1988ല്‍ അഗ്നി ഉള്‍പ്പെടെയുള്ള മിസൈലുകളുടെ വികസന ഗവേഷണം നടത്തുന്ന ഹൈദരാബാദിലെ ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡവലപ്പ്മെന്റ് ലബോറട്ടറിയില്‍ ചേര്‍ന്നു. അഗ്നി മിസൈലുകളുടെ സങ്കീര്‍ണ്ണമായ ഗൈഡന്‍സ് ഡിസൈനായിരുന്നു ഇതുവരെ ടെസ്സിയുടെ പ്രവര്‍ത്തനമേഖല.
ഇതിനിടെ ടെസി നാവികസേനയില്‍ ആമമെന്റ് എന്ജിനീയരായ ഒറീസ സ്വദേസി സരോജ് പട്ടേലിനെ വിവാഹംചെയത്ു. സരോജ് പട്ടേല്‍ ഇപ്പോള്‍ നാവികസേനയില്‍ ക്യാപ്റ്റനാണ്. മകന് തേജസിന് ഇപ്പോള്‍ 18 വയസ്സായി.



Click it and Unblock the Notifications
