Latest Updates
-
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ!
അടുക്കളപ്പണിക്ക് റോബോട്ട്
{image-23-kitchen-robot.jpg}ടോക്കിയോ: പലസ്ത്രീകളെയും ഏറ്റവും കൂടുതല്‍ വിഷമിപ്പിക്കുന്ന ഒന്നാണ് അടുക്കള ജോലി. ഇതില്‍ത്തന്നെ കുടുംബാംഗങ്ങളെല്ലാം ഉപയോഗിച്ചുവെച്ച എച്ചില്‍പ്പാത്രം കഴുകുകയെന്നതാണ് പലര്‍ക്കും ഏറെ ഭാരമായി തോന്നുന്നത്.
ഇതാ അടുക്കളജോലികൊണ്ട് പൊറുതിമുട്ടന്ന സ്ത്രീകള്‍ക്കായി റോബോട്ടുകള്‍ തയ്യാറായിരിക്കുന്നു. എച്ചില്പാത്രങ്ങള് ഇനംതിരിച്ച് എടുത്ത് കഴുകി അടുക്കിവയ്ക്കാന്‍ കഴിവുള്ള യന്ത്രമനുഷ്യനാണിത്. ജപ്പാനിലെ ടോക്കിയോ സര്‍വ്വകലാശാലയും പാനസോണിക് ഇലക്ട്രോണിക് കമ്പനിയും ചേര്‍ന്നാണ് ഈ പാത്രം കഴുകല്‍ റോബോട്ടിനെ വികസിപ്പിച്ചെടുത്തത്.
അടുക്കളയില്‍ കൂട്ടിയിട്ടിരിക്കുന്ന എച്ചില്പ്പാത്രങ്ങള്ക്ക് മുന്നില്‍നിര്‍ത്തി സ്വിച്ചിട്ടാല്മതി. റോബോട്ട് ജോലി അറിഞ്ഞുചെയ്യും. പാത്രത്തിലെ അഴുക്ക് ശരിക്കുപോകുമോയെന്ന് സംശയിക്കുന്നവരുണ്ടാകും. എന്നാല്‍ സംശയിക്കേണ്ട യന്ത്രമനുഷ്യനുള്ളില് ഘടിപ്പിച്ചിരിക്കുന്ന പതിനെട്ടോളം സ്പര്‍ശിനികളും ക്യാമറകളും ചേര്‍ന്ന് അഴുക്കും പൊടികളുമൊക്കെ തിരിച്ചറിയും.
കഴുകുന്നതിനിടെ പാത്രങ്ങളെങ്ങാനം പൊട്ടിച്ചുകളയുമോടെയെന്ന ഭയവും വേണ്ടി പാത്രം പൊട്ടിയ്ക്കരുതെന്ന് റോബോട്ടിന് അറിയാം. അഞ്ചുവര്‍ഷത്തിനുള്ളില്‍ ഈ റോബോട്ട് വില്‍പ്പനയ്ക്കെത്തും. മറ്റു പണികള്‍ക്കുള്ള യന്ത്രമനുഷ്യര്‍ വൈകാതെതന്നെ തയ്യാറാകുമെന്നാണ് സൂചന.
എന്തായാലും ഇക്കാലത്ത് നമുക്കൊരു വേലക്കാരിയെ നിര്‍ത്താമെന്ന് പറഞ്ഞ് വീട്ടില്‍ ബഹളം വയ്ക്കുന്ന സ്ത്രീകള്‍ അഞ്ചുവര്‍ഷം കഴിയുമ്പോള്‍ നമുക്കൊരു പാത്രംകഴുകല്‍ റോബോട്ടിനെ വാങ്ങാമെന്നു പറഞ്ഞായിരിക്കും യുദ്ധം നടത്തുന്നത്.



Click it and Unblock the Notifications
