Latest Updates
-
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക
പണമല്ല അവള്‍ക്കുവേണ്ടത് സ്നേഹം തന്നെ

പണത്തിനും സുഖസൗകര്യങ്ങള്ക്കുമാണ് സ്ത്രീകള്‍ ഏറ്റവും വിലകല്‍പ്പിക്കുന്നതെന്ന് തെറ്റിദ്ധരിക്കുന്ന പല പുരുഷന്മാരും ഭാര്യമാരെ തൃപ്തിപ്പെടുത്താന്‍ മാത്രം സമ്പാദ്യമുണ്ടാക്കിയശേഷം വിവാഹിതരാകാമെന്ന് കരുതുന്നവരുമാണ്.
എന്തായാലും സ്നേഹത്തിന് വില നല്‍കാനും സ്നേഹിക്കാനും മനസ്സിലാത്ത ഇത്തരക്കാര്‍ കുടുംബജീവിതത്തില്‍ പെട്ടുപോകുമെന്നതില്‍ സംശയമില്ല. കാരണം പണത്തിലും സുഖസൗകര്യത്തിലുമേറെ പുരുഷന്റെ സ്നേഹം തന്നെയാണ് സ്ത്രീ ആഗ്രഹിക്കുന്നത്.
അവിടെ അവള് എന്ത് വിട്ടുവീഴ്ചകള്‍ക്കും തയ്യാറാവുകയും ചെയ്യുന്നു. വെറുതെ പറയുന്നതല്ല ഇക്കാര്യങ്ങള്‍ കോസ്മെറ്റിക് ബ്രാന്റായ പോണ്ഡ്സ് നടത്തിയ ഒരു സര്‍വ്വേയിലാണ് ഇക്കാര്യങ്ങള്‍ വെളിപ്പെട്ടിരിക്കുന്നത്. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 77ശതമാനം സ്ത്രീകളും ഭര്‍ത്താവിന് അല്ലെങ്കില്‍ ഭര്‍ത്താവാകാന്‍ പോകുന്നയാളിന് പണത്തേക്കാളേറെ സ്നേഹിക്കാന്‍ കഴിയുന്ന ഒരു മനസ്സുവേണമന്ന് ആഗ്രഹിക്കുന്നവരാണ്.
ഇന്ത്യന്‍ സ്ത്രീകള്‍ സത്യസന്ധരും വികാരങ്ങളില്‍ വളച്ചുകെട്ടുകള്‍ കാണിക്കാന്‍ ഇഷ്ടപ്പെടാത്തവരാണെന്നും സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇപ്പോഴത്തെ പെണ്‍കുട്ടികളെക്കുറിച്ച് പൊതുവേയുള്ള ഒരു വിശ്വാസത്തെ തകിടം മറിയ്ക്കുന്നതാണ് ഈ കണ്ടെത്തല്‍.
സ്നേഹം, മനസ്സിലാക്കാനുള്ള കഴിവ്, ബുദ്ധി, നര്‍മ്മബോധം എന്നിവയെല്ലാമുള്ള ഒരാളെയാണ് ഏതൊരു സ്ത്രീയും ഭര്‍ത്താവായി ആഗ്രഹിക്കുന്നത്. സ്ത്രീകളില്‍ ഏറെപ്പേരും ഭര്‍ത്താവിന്റെ കുടുംബാംഗങ്ങളുമായി നല്ല ബന്ധം പുലര്‍ത്തണമെന്ന് ആഗ്രഹിക്കുന്നവരാണ് അതേസമയംതന്നെ അവര്‍ ഭര്‍ത്താവ് തന്റെ കുടുംബാംഗങ്ങളോടും സ്നേഹപൂര്‍വ്വം ഇടപെടണമെന്ന് ആഗ്രഹിക്കുന്നു.
എന്തായാലും സ്നേഹത്തിന്റെ കാര്യം വരുമ്പോള്‍ സ്ത്രീകള്‍ പണത്തെ പൂര്‍ണ്ണമായും തള്ളിക്കയുന്നുവെന്നാണ് സര്‍വ്വേയില്‍ വ്യക്തമാക്കിയത്. സ്നേഹമില്ലാത്ത പുരുഷന് എത്ര വിലപ്പെട്ട സമ്മാനം നല്കിയാലും സ്ത്രീയുടെ മനസ്സില്‍ വലിയ ചലനങ്ങളൊന്നും ഉണ്ടാകില്ല. അതായത് സ്നേഹമാഗ്രഹിക്കുമ്പോള് അത് നല്‍കാതെ പണവും സുഖസൗകര്യങ്ങളും നല്കിയാല് സ്ത്രീകള്‍ തൃപ്തരായേയ്ക്കില്ലെന്ന് ചുരുക്കം.



Click it and Unblock the Notifications
