Latest Updates
-
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ
സിനിമാസ്വപ്നങ്ങളുമായി മോഡല്‍ തെരുവില്‍ അലയുന്നു
മുംബൈ: സിനിമാ സ്വപ്നങ്ങളും നെഞ്ചിലേറ്റി മുംബൈ നഗരത്തിലെത്തിയ മോഡല്‍ തെരുവില്ക്കഴിയുന്നു. ബോളിവുഡില്‍ അവസരം തേടി ദില്ലിയില്‍ നിന്നും മുംബൈയിലെത്തിയ രേണു രതിയെന്ന മോഡലാണ് മയക്കുമരുന്നിനടിമയായി ഭക്ഷണം കഴിക്കാന്‍ പോലും പണമില്ലാതെ മുംബൈ ബ്രാന്ദ്രയിലെ തെരുവില്‍ കഴിയുന്നത്.
രണ്ടുവര്‍ഷം മുമ്പാണ് രേണു മുംബൈയിലെത്തുന്നത്. ആദ്യകാലത്ത് പലരും വാഗ്ദാനങ്ങള്‍ നല്‍കിയെങ്കിലും അവയൊന്നും പാലിക്കപ്പെട്ടില്ല. ചിലരാകട്ടെ വാഗ്ദാനങ്ങള്‍ നല്കി രേണുവിനെ മുതലെടുക്കുകയും ചെയ്തു.
കാര്യങ്ങളൊന്നും വിചാരിച്ചപോലെ നടക്കാതെ വന്നപ്പോള്‍ രേണു മയക്കുമരുന്നില്‍ അഭയം തേടി. ഇവരുടെ കയ്യിലെ പണം തീര്‍ന്നെന്ന് മനസ്സിലായപ്പോള്‍ അപ്പാര്‍ട്മെന്റിന്റെ ഉടമ ഇവരെ അവിടെനിന്നും ഇറക്കിവിട്ടു.
എന്നാല്‍ തെരുവിലായ രേണു ദില്ലിയിലുള്ള മാതാപിതാക്കളുടെ അടുത്തേയ്ക്ക് പോകാന്‍ തയ്യാറാകുന്നില്ല. അവര്‍ തന്നെ പീഡിപ്പിക്കുമെന്നും മുമ്പ് അവര്‍ക്കെതിരെ രണ്ടുവട്ടം താന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും രേണു പറയുന്നു.
നടക്കാതെപോയ സിനിമാ സ്വപ്നങ്ങളെയൊക്കെ രേണു ഇപ്പോഴും മനസ്സില്‍ താലോലിക്കുന്നു. മുകേഷ് ഭട്ടിന്റെയും മഹേഷ് ഭട്ടിന്റെയും ഓരോ ചിത്രങ്ങളില്‍ ചെറിയ വേഷത്തിലെങ്കിലും അഭിനയിക്കണമെന്നത് രേണുവിന്റെ സ്വപ്നമാണ്.
രേണുവിന്റെ കാമുകന് വിശാല്‍ പരീക്ഷിത്ത് ചലച്ചിത്രസംവിധായകന്‍ മോഹിത് സൂരിയ്ക്കൊപ്പമാണ് ജോലിചെയ്യുന്നത്. ഫ്ളാറ്റുടമ പുറത്താക്കിയ കാര്യം പറയാന്‍വേണ്ടി ഫോണ്‍ ചെയ്തപ്പോള്‍ വെറുപ്പാണെന്നും തന്റെ ജീവിതത്തില്‍ ഇടപെടരുതെന്നുമാണത്രേ കാമുകന് രേണുവിനോട് പറഞ്ഞത്. ഇതോടെ അവസാനത്തെ അഭയവും ഇവര്‍ക്ക് നഷ്ടപ്പെട്ടു.
വീട്ടിലെക്ക് പോകാന്‍ കൂട്ടാക്കാത്തതിനെത്തുടര്‍ന്ന് അവരെ ഏതെങ്കിലും പുനരധിവാസ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ആദ്യം ഇതേപോലെ ഗീതാഞ്ജലി നാഗ്പാല്‍ എന്ന മോഡലിനെ മാനസികാസ്വാസ്ഥ്യം വന്ന് അലഞ്ഞു നടക്കുന്നതിനിടെ ദില്ലിയിലെ തെരുവില്‍ നിന്നും കണ്ടെത്തിയിരുന്നു.



Click it and Unblock the Notifications
