Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
34ല്‍ സ്ത്രീകള്‍ സെക്സിയസ്റ്റ്

34-35 വയസ്സിനിടെയാണ് സ്ത്രീകളുടെ ലൈംഗിക തൃഷ്ണ ഏറ്റവും ഉന്നതിയിലെത്തുന്നതെന്നാണ് സര്‍വ്വേയില്‍ വ്യക്തമായത്. സൗന്ദര്യവര്‍ധക വസ്തുക്കളുടെ നിര്‍മ്മാതാക്കളായ ആസ്ട്രല്‍ ആണ് ഇത്തരത്തിലൊരു സര്‍വ്വേ നടത്തിയത് .
1,031 പേരാണ് സര്‍വ്വേയില്‍ പങ്കെടുത്തത്. ഇതില്‍ 56ശതമാനം പേരും പറഞ്ഞത് യൗവ്വനം അതായത് ഇരുപതുകളിലേക്കാള് തങ്ങള്‍ ലൈംഗികത ആസ്വദിച്ചത് മുപ്പത്തിനാലിനും മുപ്പത്തിയഞ്ചിനും ഇടയ്ക്കുള്ള പ്രായത്തിലാണെന്നാണ്.
മാത്രമല്ല ഇക്കാലയളവില്‍ ഇരുപതുകളിലുണ്ടായതിനേക്കാള് കൂടുതല്‍ തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായും ഇവര്‍ വെളിപ്പെടുത്തി. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 45നും 60 ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ തങ്ങള്‍ മാസത്തില്‍ നാലില്‍ക്കൂടുതല്‍ തവണ ലൈംഗിക ബന്ധത്തിലേര്പ്പെടുന്നുവെന്നാണ് വെളിപ്പെടുത്തിയത്.
20-30 വയസ്സിനിടെ തങ്ങള്‍ 10 തവണവരെ മാസത്തില്‍ രതിയിലേര്പ്പെടുമായിരുന്നുവെന്നും ഇവര്‍ വെളിപ്പെടുത്തി. ഇതുവച്ച് നോക്കുമ്പോള്‍ 45നും 60നും ഇടയില്‍ നാലില്‍ക്കൂടുതല്‍ തവണ ബന്ധപ്പെടുകയെന്നത് ഒട്ടും മോശമല്ലാത്ത കാര്യമാണെന്നാണ് സെക്സോളജിസ്റ്റുകള്‍ പറയുന്നത്.
ഏറ്റവും കൂടുതല്‍ സെക്സിയായി തോന്നിയ പ്രായമേതാണെന്ന ചോദ്യത്തിന് ഭൂരിഭാഗംപേരും 34 വയസ്സെന്നാണ് മറുപടി നല്‍കിയത്.



Click it and Unblock the Notifications
