Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
തടിച്ചികള് ജാഗ്രതൈ!!
ശ്രദ്ധക്കുറവ്, കഴിവില്ലായ്മ എന്നിങ്ങനെയുള്ള കാരണങ്ങളാല്‍ ജോലി നഷ്ടപ്പെടുന്നത് പുതുമയല്ല. എന്നാല്‍ തടികാരണം ജോലി നഷ്ടപ്പെടുകയെന്ന് വന്നാലോ? തടിയും ജോലിയും തമ്മിലെന്ത് ബന്ധമെന്നാണ് ചിന്തിക്കുന്നതെങ്കില്‍ ബന്ധമുണ്ട്.
എല്ലാവരുടെയും കാര്യത്തിലല്ല സ്ത്രീകളുടെ തടിയും ജോലിയും തമ്മിലാണ് ബന്ധമുള്ളത്. പൊണ്ണത്തടിച്ചികളുടെ ജോലി തെറിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് ഒരു പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. പൊലീസ് സ്റ്റേഷനില്‍ കയറാനും മെലിഞ്ഞവരെ അപേക്ഷിച്ച് സാധ്യത കൂടുതല്‍ തടിച്ചികള്ക്കാണത്രേ.
കണക്ടിക്യൂട്ട് സര്‍വ്വകലാശാലയിലെ ഗവേഷകരാണ് ഇത്തരത്തിലൊരു പഠനം നടത്തിയത്. തടി കൂടുതലുള്ള സ്ത്രീകള്‍ ജോലി സ്ഥലത്ത് അപമാനിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ത്തന്നെ അവര്‍ മാനസികമായി തകര്‍ന്ന് പോകുന്നു.
മാനസികമായി തകരുന്ന ഇവര്‍ക്ക് പിന്നീട് കൃത്യമായി ജോലി ചെയ്യാന്‍ കഴിയുന്നില്ല.ഈ അവസ്ഥ അവരുടെ ജോലി സ്ഥിരതയ്ക്ക് ഭീഷണിയാകുന്നു- പ്രിവന്റീവ് മെഡിസിന് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
അവഹേളനം, കളിയാക്കല്‍ എന്നിവ മൂലമുണ്ടാകുന്ന മാനസിക സമ്മര്‍ദ്ദം ഇവരെ കൂടുതല്‍ തടിച്ചികളാക്കുമത്രേ. മാനസിക സമ്മര്‍ദ്ദം ഇവരെ കൂടുതല്‍ ആഹാരം കഴിയ്ക്കാന്‍ പ്രേരിപ്പിക്കുന്നതാണ് ഇതിന് കാരണം. തടിച്ച പ്രകൃതമുള്ള സ്ത്രീകളാണ് കൂടുതലായും കുറ്റകൃത്യങ്ങള്‍ക്ക് ഇരകളാവുന്നതെന്നും ഗവേഷകര്പറയുന്നു.
ഇങ്ങനെയൊക്കെയാണെങ്കിലും തടിച്ചികളെ കെട്ടുന്ന പുരുഷന്മാര് പൊതുവേ ഭാഗ്യവാന്മാരായിരിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. കാരണം ഇവര്‍ പൊതുവേ വഴക്കാളികളല്ലെന്നതുതന്നെ. ഇവരില്‍ ഭൂരിഭാഗവും ഭര്‍ത്താവിനൊപ്പം കഴിയാന്‍ അങ്ങേയറ്റം ആഗ്രഹിക്കുന്നവരുമാണ്. ഒരു വര്‍ഷത്തോളം നീണ്ട പഠനത്തില്‍ 41,000 സ്ത്രീകളെയും പുരുഷന്മാരെയും ഉള്‍പ്പെടുത്തിയിരുന്നു.



Click it and Unblock the Notifications
