Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ബോസ്സായി പുരുഷനെ മതിയെന്ന് സ്ത്രീകള്‍
എന്തിനും എവിടെയും പുരുഷമേല്ക്കോയ്മയെക്കുറിച്ച് സംസാരിക്കുന്നവരാണ് സ്ത്രീകളില്‍ പലരും. എന്നാല്‍ ഇത്തരക്കാര്‍ക്ക് അംഗീകരിക്കാന്‍ കഴിയാത്ത ചില ചിന്താഗതികള്‍ വച്ചുപുലര്‍ത്തുന്ന സ്ത്രീകളും നമ്മള്ക്കിടയിലുണ്ടെന്നതാണ് സത്യം.
ബ്രിട്ടനില്‍ അടുത്തിടെ നടന്ന ഒരു പഠനത്തില്‍ കണ്ടെത്തിയ ചില കാര്യങ്ങള്‍ ഏതൊരു ഫെമിനിസ്റ്റിനെയും പ്രകോപിപ്പിക്കത്തക്കതാണ്. പഠനത്തിനായി നടത്തിയ സര്‍വ്വേയില്‍ പങ്കെടുത്ത ഭൂരിഭാഗം സ്ത്രീകളും തങ്ങളുടെ മേലുദ്യോഗസ്ഥരായി പുരുഷന്മാര് വരണമെന്നാണത്രേ ആഗ്രഹിക്കുന്നത്.
പഠനത്തിനായി വിവരം ശേഖരിച്ച് സ്ത്രീകളില്‍ 73ശതമാനത്തിനും താല്പര്യം പുരുഷ മേധാവിയോടാണത്രേ. 55 വയസ്സിന് മുകളിലുള്ള സ്ത്രീകള്ക്കിടയിലാണെങ്കില് 81ശതമാനവും മേലുദ്യോഗസ്ഥനെ ആഗ്രഹിക്കുന്നവരാണ്.
ടെലഗ്രാഫ് പത്രത്തിന് വേണ്ടി യുഗോവ് ഗവേഷണ ഏജന്‍സിയാണ് പഠനം നടത്തിയത്. പങ്കാളികളുടെ കാര്യത്തില്‍ സ്ത്രീകള്‍ കൂടുതല്‍ പ്രതീക്ഷ വച്ചു പുലര്‍ത്തുന്നവരാണെന്നും ഏറെ സ്ത്രീകളും നല്ല അസ്സല് റൊമാന്റിക് പങ്കാളിയെയാണ് ഇഷ്ടപ്പെടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പഠനത്തില്‍ സ്ത്രീകളില്‍ അഞ്ചില്‍ ഒരാള്‍ എന്ന നിലയില്‍ പുകവലിക്കുന്നവരാണെന്നും പക്ഷേ മദ്യപാനത്തോട് ഇവര്‍ക്ക് അധികം താല്പര്യമില്ലെന്നും വ്യക്തമായിട്ടുണ്ട്. ആയിരത്തിലേറെ സ്ത്രീകളുമായി അഭിമുഖം നടത്തി വിവരങ്ങള്‍ ശേഖരിച്ചാണ് ഇതു സംബന്ധിച്ച പഠനം നടന്നത്.
സ്ത്രീകളില്‍ പലരും അവരുടെ ശരീര സൗന്ദര്യത്തില്‍ സംതൃപ്തരല്ല. 25 വയസ്സിനും 29വയസ്സിനിടയിലുള്ള കാലമാണ് വിവാഹത്തിന് നല്ലതെന്നാണ് ഭൂരിഭാഗം പേരും ചിന്തിക്കുന്നത്. കുട്ടികളുണ്ടാകുന്നതിന് മുമ്പള്ള ദാമ്പത്യമാണ് രസകരമെന്നാണ് ഇവരില്‍ 51ശതമാനം പേരും അഭിപ്രായപ്പെട്ടത്.



Click it and Unblock the Notifications
