Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഒറ്റരാത്രി ബന്ധങ്ങളോട് സ്ത്രീകള്‍ക്ക് വിയോജിപ്പ്
വിവാഹത്തിന് മുമ്പുള്ള ലൈംഗികബന്ധം സര്വ്വസാധാരണമായിക്കൊണ്ടിരിക്കുകയും വിവാഹം കഴിയ്ക്കാതെ പുരുഷനും സ്ത്രീയും ഒന്നിച്ച് ജീവിക്കുന്ന രീതിയ്ക്ക് പ്രചാരം ലഭിക്കുകയും ചെയ്തതോടെ പുരുഷന്റെയും സ്ത്രീയുടെയും ലൈംഗിക ചിന്തകള്‍ മാറ്റിമറിക്കപ്പെട്ടു. ഇതോടെ ലൈംഗികതയ്ക്ക് വേണ്ടിമാത്രമായി ഒറ്റരാത്രി ബന്ധങ്ങള്‍ സ്വീകരിക്കാന്‍ സ്ത്രീയും പുരുഷനും തയ്യാറാകാന്‍ തുടങ്ങി.
എന്നാല്‍ ഇത്തരം ബന്ധങ്ങളോടുള്ള സ്ത്രീയുടെയും പുരുഷന്റെയും മനോഭാവം തീര്‍ത്തും വ്യത്യസ്തമാണെന്നാണ് ഈയിടെ നടന്ന ഒരു സര്‍വ്വേയുടെ ഫലം വ്യക്തമാക്കുന്നത്.
ലൈംഗികകാര്യങ്ങളില്‍ ആധുനിക സ്ത്രീകള്‍ മുമ്പത്തേക്കാള്‍ വ്യത്യസ്തമായ മനോഭാവമാണ് ഇപ്പോള്‍ വച്ചുപുലര്‍ത്തുന്നത്. എന്നാല്‍ ഇവര്‍പോലും ഒറ്റരാത്രി ബന്ധങ്ങളില്‍ സംതൃപ്തരല്ലെന്നാണ് ഒരു വെബ് സൈറ്റ് നടത്തിയ സര്‍വ്വേയില്‍ വ്യക്തമായത്.
ഒരേ മനസ്സുമായിട്ടാണ് ഇത്തരം താല്കാലിക ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നതെങ്കിലും അതിന് ശേഷം സ്ത്രീകളും പുരുഷന്മാരും തീര്‍ത്തും വ്യത്യസ്തമായിട്ടാണത്രേ ചിന്തിക്കുന്നത്. ഭൂരിപക്ഷം സ്ത്രീകളും ഇത്തരം താല്‍ക്കാലിക ബന്ധത്തിന് ശേഷം മാനസികമായ അസംതൃപ്തി അനുഭവിക്കുന്നവരാണ്.
സര്‍വ്വേയില്‍ പങ്കെടുത്ത പകുതി സ്ത്രീകളും ഇത്തരം ലൈംഗിക ബന്ധങ്ങള്‍ക്ക് ശേഷം തങ്ങള്‍ സന്തുഷ്ടരല്ലെന്നാണ് വെളിപ്പെടുത്തിയത്. മിക്കവരും ഇത്തരം ബന്ധങ്ങള്‍ ആരെങ്കിലും അറിഞ്ഞാലുണ്ടാകുന്ന പ്രശ്നങ്ങളോര്‍ത്താണ് ആകുലരാകുന്നത്. മാത്രമല്ല ഇത്തരം ലൈംഗിക ബന്ധങ്ങളില്‍ നിന്നും തങ്ങള്‍ക്ക് വേണ്ടത്ര സംതൃപ്തി കിട്ടുന്നില്ലെന്നും സ്ത്രീകള്‍ വെളിപ്പെടുത്തി.
എന്നാല്‍ പുരുഷന്മാരുടെ കാര്യം തീര്‍ത്തും വ്യത്യസ്തമാണ്. സര്‍വ്വേയില്‍ പങ്കെടുത്തതില്‍ അഞ്ചില്‍ നാല് പുരുഷന്മാര് എന്ന രീതിയില്‍ ഇത്തരം ഒറ്റരാത്രി ബന്ധങ്ങളെ അനുകൂലിക്കുന്നതായാണ് പ്രതികരിച്ചത്. ഇത്തരം ബന്ധങ്ങള്‍ തങ്ങള്‍ക്ക് ലൈംഗികസംതൃപ്തി നല്‍കുന്നുണ്ടെന്നും ഇവര്‍ വെളിപ്പെടുത്തി.
ഇത്തരം ഹ്രസ്വകാല ബന്ധങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള 1700 പേരാണ് ഈ ഓണ്‍ലൈന്‍ സര്‍വ്വേയില്‍ പങ്കെടുത്തത്. സ്ത്രീകളുടെ ഈ മനോഭാവത്തിന് കാരണം പരിണാമപരമായ സവിശേഷതകളാണെന്ന് സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു.



Click it and Unblock the Notifications
