Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഇന്ത്യന്‍ സ്ത്രീകള്‍ കൂടുതല്‍ സമയം ജോലി ചെയ്യുന്നു
ദില്ലി: ഇന്ത്യക്കാരായ സ്ത്രീകള്‍ ജോലിസ്ഥലത്ത് കൂടുതല്‍ സമയം ചെലവഴിക്കുന്നതായി പഠന റിപ്പോര്‍ട്ട്. മൂന്നുവര്‍ഷം മുമ്പുള്ളതിനെ അപേക്ഷിച്ച് പുരുഷന്മായ സഹപ്രവര്ത്തര് ജോലി ചെയ്യുന്ന അത്രയും സമയം തന്നെ സ്ത്രീകളും ജോലി ചെയ്യുന്നുണ്ടെന്നാണ് അസ്സോച്ചം നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്.
ഉദ്യോഗസ്ഥകളായ സ്ത്രീകള്‍ക്ക് ജോലിയില്‍ കൂടുതല്‍ സമയം ശ്രദ്ധചെലുത്താനും കൂടുതല്‍ സമയം ചെലവഴിക്കുന്നതിനുമായി ഭര്‍ത്താവില്‍നിന്നും ഭര്‍തൃബന്ധുക്കളില്‍ നിന്നും നല്ല പിന്തുണ കിട്ടിത്തുടങ്ങിയിട്ടുണ്ടെന്നും സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യന്‍ സ്ത്രീകള്‍ ആഴ്ചയില്‍ അറുപത് മണിക്കൂറോളം ജോലിചെയ്യുന്നുണ്ട്. മൂന്നുവര്‍ഷം മുമ്പുവരെ ആഴ്ചയിലെ ഇവരുടെ കൂടിയ ജോലി സമയം 48 മണിക്കൂര്‍ ആയിരുന്നു. ഇത് കോര്‍പ്പറേറ്റ് മേഖലയില്‍ മാത്രം കാണുന്ന മാറ്റമല്ല. സാധാരണ സര്‍ക്കാര്‍ ജോലി ചെയ്യുന്ന സ്ത്രീകളുടെ ജോലി സമയത്തിലും ഈ വര്‍ധന ഉണ്ടായിട്ടുണ്ട്.
ഇവര്‍ക്ക് വീടുകളില്‍ നിന്നും നല്ല സഹകരണം ലഭിക്കുന്നുവെന്നതിന്റെയും സുരക്ഷാ പ്രശ്നങ്ങള്‍ കൂടുതല്‍ അഭിമുഖീകരിക്കേണ്ടിവരുന്നില്ലെന്നതിന്റെയും തെളിവാണിതെന്ന് അസ്സോച്ചം പ്രസിഡന്റ് വേണുഗോപാല്‍ ധൂട് പറയുന്നു.
ജോലിസ്ഥലത്ത് സ്ത്രീകള്‍ക്ക് അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്നങ്ങളെക്കുറിച്ചും സര്‍വ്വേയില്‍ അന്വേഷണം നടത്തിയിട്ടുണ്ട്. വ്യോമയാനം, മാധ്യമങ്ങള്‍, ഹോട്ടല്‍മാനേജ്മെന്റ്, ബാങ്കിംഗ്, ഐടി എന്നീ മേഖലകളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കാണ് രാത്രി വൈകുംവരെ ജോലിസ്ഥലത്ത് തങ്ങേണ്ടിവരുന്നത്. സ്ത്രീകള്‍ ഇതിന് തയ്യാറാകുന്നുമുണ്ട്.
ഇത് യഥാര്‍ത്ഥത്തില്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്ന പുരുഷന്മാര്ക്ക് ഒരു ഭീഷണിയായി മാറിയേക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.



Click it and Unblock the Notifications
