Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
സ്ത്രീകളുടെ ജോലിഭാരം കൂടാന്‍ കാരണം ഭര്ത്താക്കന്മാര് !!
ന്യൂയോര്‍ക്: വിവാഹിതരായ സ്ത്രീകള്‍ക്ക് കൂടുതല്‍ വീട്ടുജോലികള്‍ ചെയ്യേണ്ടിവരുന്നത് ഭര്ത്താക്കന്മാര് കാരണമാണെന്ന് പറഞ്ഞാല്‍ അത് സമ്മതിക്കാന്‍ ഒട്ടുമിക്ക ഭര്ത്താക്കന്മാര്ക്കും ബുദ്ധിമുട്ടുണ്ടാകം. പക്ഷേ ഇക്കാര്യം സത്യമാണെന്നാണ് ഗവേഷകര്‍ പറയുന്നത്.
മിഷിഗന്‍ സര്‍വകലാശാലയില്‍ നടത്തിയ ഗവേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.
ഭര്ത്താക്കന്മാര് കാരണം തന്നെയാണ് സ്ത്രീകള്‍ക്ക് കൂടുതല്‍ വീട്ട് ജോലികള്‍ ചെയ്യേണ്ടി വരുന്നതെന്നാണ് ഇവര്‍ പറയുന്നത്.
ജീവിതത്തിലേക്ക് ഭര്‍ത്താവ് കടന്ന് വരുന്നതോടുകൂടി ആഴ്ചയില്‍ ഏഴ് മണിക്കൂറാണ് സ്ത്രീകള്‍ക്ക് അധികം ജോലി ചെയ്യേണ്ടി വരുന്നത്. എന്നാല്‍, ഭാര്യ ഭര്‍ത്താവ് വീട്ടില്‍ ചെയ്യേണ്ട ജോലിയില്‍ ഒരു മണിക്കൂറെങ്കിലും ലാഭിച്ച് കൊടുക്കുന്നതായും പഠനത്തില്‍ കണ്ടെത്തി.
പുരുഷന്മാര് വീടിന് പുറത്ത് കൂടുതല്‍ ജോലി ചെയ്യുന്നു. ചില സ്ത്രീകള്‍ വീട്ടു ജോലികളില്‍ കൂടുതല്‍ സമയം ഏര്‍പ്പെടുന്നു. ഇത് സാധാരണ പിന്തുടരുന്ന മാതൃകയാണ്- സര്‍വകലാശാലയിലെ ഇന്സ്ടിട്യൂട്ട് ഓഫ് സോഷ്യല്‍ റിസര്‍ച്ച് ഉദ്യോഗസ്ഥന് ഫ്രാങ്ക് സ്റ്റാഫോര്‍ഡ് പറഞ്ഞു.
കുട്ടികളുണ്ടാകുന്നതോടു കൂടി സ്ത്രീകളുടെ ജോലി ഭാരം ഏറുമെന്നും പഠനത്തില്‍ കണ്ടെത്തി. വരുമാനവുമായി ബന്ധപ്പെട്ട 2005ലെ രേഖകളില്‍ നിന്നാണ് ഗവേഷകര്‍ ഈ വിലയിരുത്തല്‍ നടത്തിയത്.
പാചകം, വൃത്തിയാക്കല്‍, വീട്ടിലെ മറ്റ് ജോലികള്‍ എന്നിവ ചെയ്യുന്നതില്‍ എത്ര സമയം ചെലവഴിക്കുന്നുണ്ടെന്നത് സംബന്ധിച്ച് സ്ത്രീകളില്‍ നിന്നും പുരുഷന്മാരില് നിന്നും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു .
അവിവാഹിതകളായ സ്ത്രീകളാണ് ഏറ്റവും കുറച്ച് വീട്ട് ജോലികള്‍ ചെയ്യുന്നത്. ആഴ്ചയില്‍ 12 മണിക്കൂര്‍ മാതമേ ഇവര്‍ വീട്ട് ജോലികള്‍ ചെയ്യുന്നുള്ളൂ. വിവാഹിതരായ സ്ത്രീകള്‍ ഇതിന്റെ ഇരട്ടി സമയം വീട്ട് ജോലികള്‍ ചെയ്യുന്നു. അതേസമയം, മൂന്ന് കുട്ടികളില്‍ കൂടുതലുള്ള സ്ത്രീകള്‍ ആഴ്ചയില്‍ 28 മണിക്കൂര്‍ വീട്ട് ജോലികളില്‍ ഏര്‍പ്പെടുന്നതായും കണ്ടെത്തിയിട്ടുണ്ട് .



Click it and Unblock the Notifications
