For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ലൈംഗികതയില്‍ സ്ത്രീയും പുരുഷനുമിങ്ങനെ

By Super
|

സ്ത്രീകളുടെയും പുരുഷന്മാരുടെയും താല്പര്യങ്ങളും അഭിരുചികളും പെരുമാറ്റരീതികലും എല്ലാ കാര്യങ്ങളിലും വ്യത്യസ്തമാണ്.

ഈ പലകാര്യങ്ങളില്‍ ലൈംഗികതയും പ്രാധാന്യമേറിയതാണ്. ലൈംഗിക വിഷയത്തില്‍ സ്ത്രീകളും പുരുഷന്മാരും തീര്‍ത്തും വ്യത്യസ്ത ചിന്താഗതികള്‍ പുലര്‍ത്തുന്നവരാണ്.

ആദ്യകാലത്ത് ലൈംഗികതയില്‍ താല്പര്യമുണ്ടാകുമെങ്കിലും സുരക്ഷിതമായ ഒരു ബന്ധം ലഭിയ്ക്കുകയും തുടര്ച്ചയായി ലൈംഗിക ബന്ധത്തില് ഏര്പ്പെടുകയും ചെയ്യുന്പോള് പല സ്ത്രീകള്‍ക്കും ലൈംഗിക താല്പര്യം കുറയുമെന്നാണ് ഗവേഷണത്തില്‍ കണ്ടെത്തിയത്.

ജര്‍മ്മനിയിലെ ഹാംബര്‍ഗ്-എപ്പന്‍ഡോര്‍ഫ് സര്‍വകലാശാലയില്‍ നിന്നുള്ള ഗവേഷകരാണ് പഠനം നടത്തിയത്.പഠനവുമായി ബന്ധപ്പെട്ട് 530 സ്ത്രീ പുരുഷന്മാരില്‍നിന്നും ഗവേഷകര്‍ വിവരങ്ങള്‍ സ്വീകരിച്ചിരുന്നു.

സുരക്ഷിതമായ ബന്ധം ലഭിച്ചാല്‍ ആദ്യകാ‍ലങ്ങളില്‍ സ്ത്രീകളില്‍ 60 ശതമാനത്തിനും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് താല്പര്യം വളരെ അധികമായിരിക്കും. പ്രായം മുപ്പതുകളിലുള്ള സ്ത്രീകളുടെ താല്പര്യമാണ് ഇത്. എന്നാല്‍, കാലം പിന്നിടുംതോറും ഈ താല്‍പര്യം കുറഞ്ഞുവരുമത്രേ.

അതേസമയം, പുരുഷന്മാരുടെ കാര്യത്തില്‍ സ്ഥിതി വ്യത്യസ്തമാണ്. കാലം എത്ര കടന്നു പോയാലും പതിവായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ 60 മുതല്‍ 80 ശതമാനം പുരുഷന്മാരിലും താല്പര്യമുണ്ടവുമത്രേ.

വര്‍ഷങ്ങള്‍ പിന്നിടുന്തോറും ലൈംഗികതയേക്കാളെറെ സ്ത്രീകള്‍ക്ക് സ്നേഹം ആവശ്യപ്പെടുന്നവരാണെന്നാണ് പഠനത്തില്‍ വെളിപ്പെട്ടത് പുരുഷന്മാര്‍ പക്ഷേ സ്നേഹത്തിന് വലിയ പരിഗണന നല്‍കുന്നില്ല.

കാലമെത്ര കടന്നുപോയാലും പുരുഷന്മാര്‍ ലൈംഗിക താല്‍പര്യം നിലനിര്‍ത്തുന്നതിന് കാരണം ഇണ മറ്റാരിലെങ്കിലും ആകൃഷ്ടയയാലോ എന്ന ഭയം മൂലമാണത്രേ. എന്നാല്‍ സ്ത്രീകളിലെ ലൈംഗിക താല്പര്യം കുറയുന്നതിന് ഒരു കാരണം മറ്റ് പുരുഷന്മാരിലേക്ക് ശ്രദ്ധ തിരിയുന്നതാവാം എന്നും പറയുന്നു.

മറ്റ് പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിലൂടെ മികച്ച ജനിതക ഘടകങ്ങള്‍ തങ്ങളുടെ ശരീരത്തില്‍ പ്രവേശിക്കുകയും അതുവഴി പ്രഗത്ഭരായ സന്താനങ്ങള്‍ക്ക് ജന്മം നല്‍കാനാകുമെന്നും സ്ത്രീകള്‍ കരുതുന്നതായി പഠനം പറയുന്നു.

X
Desktop Bottom Promotion