Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
വനിതകള്‍ക്ക് മാത്രമായുള്ള രാഷ്ട്രീയപാര്‍ട്ടി നിലവില്‍വന്നു
ദില്ലി: വനിതകള്‍ക്ക് മാത്രമായുള്ള രാഷ്ട്രീയപാര്‍ട്ടി യുണൈറ്റഡ് വിമന്‍ ഫ്രണ്ട് നിലവില്‍വന്നു. സാമൂഹിക പ്രവര്‍ത്തകയും ഉപരാഷ്ട്രപതി കൃഷ്ണകാന്തിന്റെ ഭാര്യയുമായ സുമന് കൃഷ്ണകാന്തിന്റെ നേതൃത്വത്തിലാണ് വനിതകള്‍ക്കായുള്ള പാര്‍ട്ടി രൂപീകരിച്ചത്.
വനിതകള്‍ക്കുവേണ്ടി വനിതകള്‍ രൂപീകരിയക്കുന്ന ലോകത്തെ ആദ്യത്തെ രാഷ്ട്രീയപാര്ട്ടിയാണിതെന്ന് ഭാരവാഹികള്‍ അവകാശപ്പെട്ടു.
ലോകജനസംഖ്യയില്‍ രണ്ടാം സ്ഥാനത്ത് നില്ക്കുന്ന ഇന്ത്യയില്‍ പാര്‍ലമെന്റില്‍ 8.8 ശതമാനം പ്രാതിനിധ്യം മാത്രമാണ് വനിതകള്‍ക്കുള്ളത്. കൂടുതല്‍ വനിതകളെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരുകയെന്ന ഉദ്ദേശത്തോടെയാണ് പാര്‍ട്ടി രൂപീകരിച്ചത്- സുമന് പറഞ്ഞു.
പാക്കിസ്ഥാനിലെ നിയമനിര്‍മ്മാണ സഭകളില്‍ 22ശതമാനവും ബംഗ്ലാദേശില്‍ 15 ശതമനാവും സ്ത്രീപ്രാതിനിധ്യമുണ്ട്. ഇന്ത്യയിലെ ശതമാനം അറബ് രാജ്യങ്ങളിലേതിനേക്കാള്‍ കുറവാണ്. നിലവിലുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ത്രീകള്‍ക്ക് വേണ്ടത്ര അംഗീകാരവും പ്രാധാന്യവും നല്‍കുന്നില്ല. ഇതുകൊണ്ടുകൂടിയാണ് പുതിയ പാര്‍ട്ടി രൂപീകരിച്ചത്- അവര്‍ വ്യക്തമാക്കി.
2009ല്‍ നടക്കുന്ന പാര്‍ലമെന്ററി തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കാനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. ദില്ലി, ബീഹാര്‍, ഝാര്‍ഖണ്ഡ്, ഹരിയാന, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവയുള്‍പ്പെടെ 12സംസ്ഥാനങ്ങളില്‍ പാര്‍ട്ടി പ്രാദേശിക കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. 200 വനിതകള്‍ ഇതിനകം പാര്‍ട്ടിയില്‍ അംഗത്വം നേടിക്കഴിഞ്ഞു.
എല്ലാ സംസ്ഥാനങ്ങളിലും വൈകാതെ ഘടകങ്ങള്‍ തുടങ്ങുമെന്നും പാര്‍ട്ടി വനിതകളുടേതാണെങ്കിലും വോട്ടു ചെയ്യുന്ന പുരുഷന്മാരുടെ അവകാശങ്ങള്‍ക്ക് നേരെ കണ്ണടയ്ക്കില്ലെന്ന് ഭാരവാഹികള്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.



Click it and Unblock the Notifications
