Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ചുണ്ടുകള്‍ സുന്ദരമാക്കാം, പക്ഷേ ലിപ്സ്റ്റിക് ഹാനികരം
ചുണ്ടില്‍ ചായം തേയ്ക്കാതെ ഒരുങ്ങുന്നതിനെക്കുറിച്ച് ചിന്തിയ്ക്കാന്‍ തന്നെ സ്ത്രീകള്‍ക്ക് പ്രയാസമായിരിക്കും.
മുമ്പ് പാര്‍ട്ടികളിലും പ്രത്യേക സന്ദര്‍ഭങ്ങളിലും മാത്രമായിരുന്നു ചുണ്ടുകളില്‍ ചായം പുരട്ടി സ്ത്രീകള്‍ എത്തിയിരുന്നതെങ്കില്‍ ഇന്ന് സ്ഥിതിയാകെ മാറി. വീട്ടില്‍ നിന്നും പുറത്തിറങ്ങണമെങ്കില്‍ ലിപ്സ്റ്റിക്കില്ലാതെ വയ്യെന്നാണ് മിക്ക സ്ത്രീകളും പറയുന്നത്.
എന്നാല്‍ ഇത് സ്ഥിരമായി ഉപയോഗിക്കുന്നതുകൊണ്ടുള്ള പ്രശ്നങ്ങളെക്കുറിച്ച് പലര്‍ക്കും അറിവില്ല. സ്ത്രീകളുടെ ഇഷ്ടവസ്തുവായ ലിപ്സ്റ്റിക്കുകളില്‍ ഈയത്തിന്റെ അംശം അനുവദനീയമായതിലും കൂടുതലാണെന്നാണ് ഈയിടെ വന്ന ഒരു പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഇത് കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുണ്ടത്രേ. അമേരിക്കയിലെ ഉപഭോക്തൃ അവകാശ സമിതിയാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. വിവിധ ബ്രാന്റുകളിലായുള്ള 33 ലിപ്സ്റ്റിക്കുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. അവയില്‍ പാതിയിലേറെ എണ്ണത്തിലും ഈയത്തിന്റെ അംശം കൂടുതലാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
അന്താരാഷ്ട്ര തലത്തിലെ പ്രമുഖ ബ്രാന്റുകളായ കവര്‍ഗേള്‍, ലോറിയല്, ക്രിസ്ത്യന്‍ ഡയര്‍ തുടങ്ങിയ ബ്രാന്റുകളില്‍ മറ്റുള്ളവയെ അപേക്ഷിച്ച് ഈയത്തിന്റെ അംശം കൂടുതലാണെന്നാണ് പഠനറിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നത്.
കുട്ടികളിലും ഗര്‍ഭിണികളിലുമാണ് ഈയത്തിന്റെ അംശം പ്രധാനമായും പ്രശ്നങ്ങള്‍ക്കിടയാക്കുക. കുട്ടികളില്‍ പഠന, ഭാഷാ വൈകല്യങ്ങള്‍, സ്വഭാവത്തിലുള്ള മാറ്റങ്ങള്‍, ദേഷ്യക്കൂടുതല്‍ എന്നിവയാണത്രേ ഉണ്ടാകുന്നത്. ഗര്‍ഭിണികളില്‍ ഇത് ഗര്‍ഭഛിദ്രത്തിന് വരെ ഇടയാക്കുകയും പിന്നീട് വന്ധ്യത വരാനുള്ള സാധ്യത കൂട്ടുകയും ചെയ്യുന്നു.
പരിശോധന നടത്തിയ ബ്രാന്റുകളില്‍ ഉയര്‍ന്ന വിലയുള്ളവയിലാണ് ഈയത്തിന്റെ അംശം കൂടുതല്‍ കണ്ടെത്തിയത്. സൗന്ദര്യ വര്‍ദ്ധക വസ്തുക്കളില്‍ മനപ്പൂര്‍വ്വം ഈയം ചേര്‍ക്കാറില്ലെന്നും അത് വന്നുചേരുന്നതാണെന്നുമാണ് നിര്‍മ്മതാക്കള്‍ പറയുന്നത്.
എന്നാല്‍ ഇത് ശരിയല്ലെന്നാണ് ഉപഭോക്തൃ സമിതിയുടെ അംഗങ്ങള്‍ പറയുന്നത്. ഈയത്തിന്റെ അംശമടങ്ങിയ ചായം പൂശിയതിന്റെ പേരില്‍ മൂന്നു മാസത്തിനിടെ രണ്ടു കോടിയോളം ചൈനീസ് കളിപ്പാട്ടങ്ങള്‍ അമേരിക്കയില്‍ നശിപ്പിച്ചിരുന്നു.



Click it and Unblock the Notifications
