Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
വനിതാ ഉദ്യോഗസ്ഥര്‍ക്ക് പിന്തുണ കുറവ്
ന്യൂയോര്‍ക്ക്: പൊതുവേ മൃദുലമനസ്കരും കരുണയുള്ളവരുമാണ് സ്ത്രീകളെന്നാണ് പറയുന്നത്. എന്നാല്‍ യുഎസില്‍ ഈയിടെ ഒരു പഠനത്തിനായി നടത്തിയ സര്‍വ്വേയില്‍ കിട്ടിയ വിവരമനുസരിച്ച് സ്ത്രീകളില്‍ ഈ ഗുണങ്ങള്‍ നന്നേകുറവാണെന്നാണ് കണ്ടെത്തിയത്.
പ്രത്യേകിച്ചും അധികാരമുള്ള പദവിയില്‍ ഇരിയ്ക്കുന്ന സ്ത്രീകള്‍ മറ്റുള്ളവരുടെ വികാരങ്ങളും പ്രശ്നങ്ങളും മനസ്സിലാക്കാന്‍ കഴിയാത്തവരാണത്രേ. ബിസിനസ് സ്ഥാപനങ്ങളില്‍ മാനേജര്‍ പദവികളിലും മറ്റുമുള്ള സ്ത്രീകള്‍ കീഴ്ജീവനക്കാരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുന്നതിലും സൗഹൃദപരമായി പെരുമാറുന്നതിലും ഏറെപിന്നിലാണെന്നാണ് സര്‍വ്വേ റിപ്പോര്‍ട്ട് പറയുന്നത്.
ജീവനക്കാരുടെ മുഖഭാവങ്ങളില്‍ നിന്നോ, ശബ്ദത്തില്‍ നിന്നോ ഇവര്‍ക്ക് കാര്യങ്ങള്‍ ഗ്രഹിക്കാന്‍ കഴിയുന്നില്ല. എന്നാല്‍ കീഴ്ജീവനക്കാര്‍ക്ക് പുരുഷ മാനേജര്‍മാരോടാണ് കൂടുതല്‍ പ്രതിപത്തിയുള്ളതെന്ന് ഈ സര്‍വ്വേ ഫലത്തില്‍ നിന്നും അനുമാനിക്കാന്‍ കഴിയില്ലെന്നും സര്‍വ്വേ നടത്തിയ വൈറ്റ്മാന്‍ സ്കൂള്‍ ഓപ് മാനേജ്മെന്റിലെ അസിസ്റ്റന് പ്രൊഫസര്‍ ക്രിസ്റ്റിന് ബയണ്‍ പറയുന്നു.
നാല്പത്തിനാല് പാര്‍ട് ടൈം ജീവനക്കാരെയും വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ള 78 മാനേജര്‍മാരെയുമാണ് ക്രിസ്ററിന് സര്‍വ്വേയില്‍ ഉള്‍പ്പെടുത്തിയത്. തങ്ങള്‍ എത്രത്തോളം മറ്റുള്ളവര്‍ക്ക് പിന്തുണനല്കുന്നുണ്ടെന്നും സ്വന്തം ജോലിയില്‍ എത്രത്തോളം സംതൃപ്തരാണെന്നും വ്യക്തമാക്കാനാണ് ക്രിസ്റ്റിന് ഇവരോട് ആവശ്യപ്പെട്ടത്.
ഇതില്‍നിന്നാണ് സ്ത്രീകളായ മാനേജര്‍മാര്‍ക്ക് മറ്റുള്ളവരുടെ വികാരവിചാരങ്ങള്‍ തിരിച്ചറിയാനും അവര്‍ക്ക് വൈകാരിക പിന്തുണ നല്‍കാനും കഴിവ് കുറവാണെന്ന് വ്യക്തമായത്. അതേസമയം പുരുഷ മാനേജര്‍മാര്‍ പലരും ഇക്കാര്യത്തില്‍ മിടുക്കരാണെന്നും സര്‍വ്വേയില്‍ കണ്ടെത്തി. ജേര്‍ണല്‍ ഓപ് ഒക്യുപേഷണല്‍ ആന്റ് ഓര്‍ഗനൈസേഷണല്‍ സൈക്കോളജിയിലാണ് പഠനഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.



Click it and Unblock the Notifications
