Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ഫെമിനിസ്റ്റുകള്‍ തീവ്രമായി പ്രണയിക്കുന്നവരാണെന്ന് പഠനം
ആണുങ്ങള്‍ക്കിത് വിശ്വസിക്കാന്‍ അല്പം പ്രയാസം കാണും, അനുഭവസ്ഥര്‍ ആഹാ ആങ്ങനെതന്നെയാണല്ലേ എന്ന് ഓര്‍ക്കുകയും ചെയ്യും. കാര്യമെന്താണെന്നല്ലേ പ്രണയത്തിന്റെ കാര്യത്തില്‍ സാധാരണസ്ത്രീകളേക്കാളും മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഫെമിനിസ്റ്റുകളാണത്രേ.
ഫെമിനിസ്റ്റ് എന്ന വാക്കുകേള്ക്കുമ്പോള്ത്തന്നെ ഒരു പുരുഷന്റെയുള്ളിലുണ്ടാകുന്ന ഒരു സങ്കല്‍പ്പമുണ്ട്. സകല പുരുഷന്മാരെയും എതിര്‍ത്ത് അവരെ വകവെയ്ക്കാതെ എന്തിനും പോന്നവരായി പുരുഷന്മാരെപ്പോലെ നടക്കുന്നവര്‍. അല്ലെങ്കില്‍ ഒരു പൊങ്ങച്ചസഞ്ചിയും തൂക്കി മുഖത്തുനിറയെ ചായവും പൂശി നടക്കുന്ന തനി സൊസൈറ്റി ലേഡികള്‍.
എന്നാല്‍ ഈ ഇരുകൂട്ടരുടെയും കാര്യമല്ല പറയുന്നത്. മറിച്ച് യഥാര്‍ത്ഥ സ്ത്രീവാദക്കാരാണ് ഇവിടുത്തെ കഥാപാത്രങ്ങള്‍. ഇതില്‍ സ്ത്രീകള്‍ മാത്രമല്ല സ്ത്രീകള്‍ക്കുവേണ്ടി വാദിക്കുന്ന പുരുഷന്മാരും ഉള്‍പ്പെടുന്നുണ്ടെന്നത് സ്ത്രീകള്‍ക്കും ആശ്വാസത്തിനിടനല്കിയേക്കും.
ഈയിടെ നടന്ന ഒരു പഠനത്തിലാണ് പ്രണയത്തിന്റെ കാര്യത്തില്‍ ഏറ്റവും ആരോഗ്യകരമായ ബന്ധം സൂക്ഷിയ്ക്കാന്‍ ഫെമിനിസ്റ്റുകള്‍ക്കുള്ള മിടുക്ക് വെളിപ്പെട്ടത്. ഒരു ഫെമിനിസ്റ്റുമായുള്ള പ്രണയമായാലും ഡേറ്റിംഗായാലും ഫെമിനിസ്റ്റല്ലാത്ത ഒരു സ്ത്രീയുമായുള്ളതിനേക്കാള് തീവ്രമായിരിക്കുമെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്.
മാത്രമല്ല ഇവര്‍ എപ്പോഴും ഇത്തരം ബന്ധങ്ങള്‍ ഏറ്റവും നല്ലരീതിയില്‍ സൂക്ഷിയ്ക്കുകയും ചെയ്യുമത്രേ. യഥാര്‍ത്ഥത്തില്‍ സമൂഹത്തിന്റെ ചിന്ത മിക്ക ഫെമിനിസ്റ്റുകളായ സ്ത്രീകളും ഒന്നുകില്‍ പ്രണയിക്കാനറിയാത്തവര് അല്ലെങ്കില്‍ പ്രണയത്തെ വെറുക്കുന്നവരാണെന്നാണ്. എന്നാല്‍ റൂട്ഗേര്സ് യൂണിവേഴ്സിറ്റിയിലെ ലാറി റൂഡ്മാനും ജൂലി ഫിലനും നടത്തിയ പഠനത്തില്‍ ലഭിച്ച ഫലങ്ങള്‍ മറിച്ചാണ്.
തങ്ങളുടെ പഠനത്തിനായി ഇവര്‍ 242 അമേരിക്കന്‍ യുവതീയുവാകളില് നിന്നും ലബോറട്ടറി സര്‍വ്വേയിലൂടെയും 289 മറ്റു മുതിര്‍ന്ന ആളുകളില്‍ നിന്നും ഓണ്‍ലൈന്‍ സര്‍വ്വേയിലൂടെയുമാണ് വിവരങ്ങള്‍ ശേഖരിച്ചത്. രണ്ടാമത്തെ കൂട്ടത്തില്‍പ്പെട്ടവര്‍ പലരും ദീര്‍ഘായുസ്സുള്ള ബന്ധങ്ങള്‍ സൂക്ഷിയ്ക്കുന്നവരും വളരെ ഉയര്‍ന്ന ജീവിതാനുഭവങ്ങളുള്ളവരുമായിരുന്നത്രേ.
ഇവരില്‍ പലരും ഫെമിനിസ്റ്റുകളുമായി ബന്ധങ്ങള്‍ സൂക്ഷിയ്ക്കുന്നവരാണ്. അവരെല്ലാംതന്നെ ബന്ധങ്ങള്‍ നല്ലരീതിയില്‍ കൊണ്ടുപോകുന്നവരാണെന്നും ഇവര്‍ പറഞ്ഞിട്ടുണ്ട്. ഇവരുടെ ബന്ധങ്ങളില്‍ ലിംഗഭേദം കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങള്‍ ഉണ്ടായിട്ടില്ല. മാത്രമല്ല മിക്കവരുടെയും ലൈംഗിക ജീവിതം തീര്‍ത്തും സംതൃപ്തവുമാണ്.
ഫെമിനിസ്റ്റുകളുമായി പ്രണയബന്ധങ്ങള്‍ സൂക്ഷിക്കുന്ന പുരുഷന്മാരുടെ ലൈംഗിക ജീവിതം ഏറെ സംതൃപ്തമാണെന്ന് മാത്രമല്ല ഇവരുടെ ആരോഗ്യനില മറ്റുള്ളവരെ അപേക്ഷിച്ച് വളരെ നല്ലതാണെന്നും പഠനത്തില്‍ കണ്ടെത്തി. സ്പിന്ഗേസ് ജേണല്‍ സെക്സ് റോള്സിലാണ് ഈ പുതിയ പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.



Click it and Unblock the Notifications
